കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ശുദ്ധികലശം.... കോണ്‍ഗ്രസിന്‍റെ 30 സിറ്റിങ്ങ് എംഎല്‍എമാര്‍ തോല്‍ക്കും!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. അധികാരം ഉറപ്പിക്കാനുളള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസും ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമം ബിജെപിയും തകൃതിയായി നടത്തുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തോല്‍ക്കും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് തന്നെ നടത്തിയ സര്‍വ്വേയിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 30 എംഎല്‍എമാര്‍ തോല്‍ക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. അതുകൊണ്ട് തന്നെ ഇനി ആര്‍ക്കൊക്കെ സീറ്റ് നല്‍കണം എന്നത് സംബന്ധിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം തുടക്കമിട്ട് കഴിഞ്ഞു.

'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!

congress

സര്‍വ്വേ ഫലങ്ങള്‍ പരിശോധിച്ച് ഉടന്‍ തന്നെ ഹൈക്കമാന്‍റ് ഒരു തിരുമാനം കൈക്കൊള്ളും. നിലവിലെ ഈ മുപ്പത് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് ഹൈക്കമാന്‍റിന്‍റെ പൊതുവേയുള്ള നിരീക്ഷണം. പുതുമുഖങ്ങളെ ഇറക്കി ജനവിധി തേടണമെന്നാണ് ഹൈക്കമാന്‍റ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഹൈക്കമാന്‍റിന്‍റെ ഈ നിര്‍ദ്ദേശത്തോട് സംസ്ഥാന നേതൃത്വം നീരസം പ്രകടിപ്പിച്ചു കഴിഞ്ഞു. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ രാഷ്ട്രീയത്തില്‍ തഴക്കം ഉള്ള മുതിര്‍ന്ന നേതാക്കളെ ഇറക്കിയാല്‍ മാത്രമേ ബിജെപിയോട് നിലവിലെ സ്ഥിതിയില്‍ ഏറ്റുമുട്ടാനാകൂവെന്ന കാര്യമാണ് ഇതിന് ന്യായീകരണമായി സംസ്ഥാന നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്.

sidaramayya

പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം എന്തു വന്നാലും വിജയിച്ചേ മതിയാകൂ എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാല്‍ പുതുമുഖങ്ങളെ വെച്ച് പരീക്ഷണം നടത്തുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും മാര്‍ച്ച് 28,29 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ ആര്‍ക്കൊക്കെ സീറ്റ് നല്‍കണമെന്നത് സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളും.

ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഇരട്ടത്താപ്പ്... ആര്‍എസ്എസുകാരായിരുന്നേ കാണായിരുന്നു കളിജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഇരട്ടത്താപ്പ്... ആര്‍എസ്എസുകാരായിരുന്നേ കാണായിരുന്നു കളി

ആകാശ് തില്ലങ്കേരിക്കും കൂട്ടുകാരിയും ജയിലില്‍ വെച്ച് കണ്ടത് മൂന്ന് തവണ.. സംസാരിച്ചത് മണിക്കൂറുകളോളം!ആകാശ് തില്ലങ്കേരിക്കും കൂട്ടുകാരിയും ജയിലില്‍ വെച്ച് കണ്ടത് മൂന്ന് തവണ.. സംസാരിച്ചത് മണിക്കൂറുകളോളം!

English summary
At least 30 MLAs in the Congress are unlikely to get tickets for the forthcoming Karnataka Assembly Elections. The Congress in Karnataka has conducted two surveys ahead of the polls and found that the chances of these 30 candidates winning is bleak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X