കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; സോഷ്യൽ മീഡിയ ഹെഡിന്റെ അമ്മ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്നു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നയത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് ദിവ്യ സ്പന്ദനയുടെ അമ്മ രഞ്ജിത. പാർട്ടി നേതൃത്വം തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്നും അവർ ആരോപിച്ചു. ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിച്ചില്ലെങഅകിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും അവർ ഭീഷണി മുഴക്കി.

അടിസ്ഥാനപരമായി കുറേ വർഷങ്ങളായുള്ള കോൺഗ്രസ് പ്രവർത്തകയാണ് ഞാൻ. ഇപ്പോഴു കോൺഗ്രസ് പ്രവർത്തകയാണ്. പക്ഷേ പ്രവർത്തനത്തിനുള്ള പരിഗണന ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ അടുത്തയാഴ്ച സ്വതന്ത്രമായി മത്സരിക്കുന്ന കാര്യത്തിലെത്തുമെന്ന് രഞ്ജിത പറഞ്ഞു. കോൺഗ്രസിനോട് സീറ്റ് അവശ്യപ്പെടില്ല. അത് ഔദാര്യമല്ല. ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ അർത്ഥം കോൺഗ്രസിന് എതിരായി പ്രവർത്തിക്കുന്ന ഒരാളല്ലെന്നും അവർ പറഞ്ഞു.

എങ്ങിനെയും അധികാരം നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് കോൺഗ്രസ്. ഇതിനിടയിലാണ് ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആരോപണങ്ങൾ വരുന്നത്. അതേസമയം ലിംഗായത്ത് വിഭാഗങ്ങൾക്ക് ന്യൂനപക്ഷ പധവി നൽകാനുള്ള ആവശ്യം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. ലിംഗായത്തുകളെ മുഴുവൻ ഒപ്പം നിർത്താനുള്ള കോൺഗ്രസിന്റെ അടവായിരുന്നു അത്. ലിംഗായത്തുകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്നതായിരുന്നു ആർഎസ്എസിന്റെയും ബിജെപിയുടെയും നേരത്തെയുള്ള നിലപാട്. സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രം അംഗകരിച്ചാൻ ലിംഗായത്തുകളുടെ വോട്ട് മുഴുവൻ കോൺഗ്രസിന് ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ്.

English summary
Ahead of the upcoming assembly elections in Karnataka, Congress Social media head Divya Spandana alias Ramya's mother Ranjitha, expressing dissatisfaction with the party, has warned that she will contest as an independent if not given a party ticket. She has accused the party leadership of not giving her respect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X