മല്ലികാര്‍ജുന്‍ ഖൂബ ബിജെപി വിട്ടു: ജനതാദളിന് നഷ്ടമായത് എട്ട് എംഎല്‍എമാരെ!! ഖൂബ ബിജെപിയിലേയ്ക്ക്
ബെംഗളൂരു: കര്‍ണാടകം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കവേ ജനതാദളിന് വീണ്ടും തിരിച്ചടി. ജനതാദള്‍ സെക്കുലര്‍ എംഎല്‍എ മല്ലികാര്‍ജുന്‍ ഖൂബയാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ടത്. ജെഡിയു വിട്ടതിന് പിന്നാലെ തന്നെ ഖൂബെ ബിജെപിയില്‍ ചേരുകയും ചെയ്തു. ബസവകല്യാണ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഖൂബ. ജെഡിഎസ് നേതൃത്വത്തില്‍ അടുത്ത കാലത്ത് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. നേരത്തെ 2013ല്‍ ചീഫ് വിപ്പ് പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഖൂബെ ഭീഷണി മുഴക്കിയിരുന്നു.
ജെഡിഎസിനുള്ളിലെ വിമതനായ ഖൂബ 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നത്. നേരത്തെ മാര്‍ച്ച് 25ന് രാഹുല്‍ കര്‍ണാടക സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നിരവധി ജനതാദള്‍ സെക്കുലര്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂസമായി ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് രാജി.

സമീര്‍ അഹമ്മദ് ഖാന്‍, ചാലുവരയ സ്വാമി, ഇഖ്ബാല്‍ അന്‍സാരി, ബാലകൃഷ്ണ, രമേഷ് ബന്ദിസിദ്ധഗൗഗ, ഭീമ നായക്, അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തിരുന്നു. കര്‍ണാടക സന്ദര്‍ശനത്തിനിടെ ഒരു പൊതുപരിപാടിയില്‍ വച്ചാണ് ഇവര്‍ കോണ്‍ഗ്രസ് സാരഥികളായി ഒപ്പം ചേര്‍ന്നത്. ഇവര്‍ക്ക് പുറമേ ജെഡിഎസ് എംഎല്‍സി എംസി നാനയ്യാ, സരോവര്‍ ശ്രീനിവാസ്, ബി രാമകൃഷ്ണ റാവു എന്നിവരാണ് ഇതിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കര്‍ണാടക നിയമസഭയില്‍ 37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. അടുത്ത കാലത്തായി എട്ട് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. ഇത് പാര്‍ട്ടിയുടെ ശക്തി കുറയുന്നതിനും ഇടയാക്കിയിരുന്നു. കര്‍ണാടകത്തിലെ 224 നിയമസഭാ സീറ്റുകളിലേയ്ക്കായ് മെയ് 12ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഡിഎസില്‍ നിന്ന് എംഎല്‍എമാരുടെ ചോര്‍ച്ചയുണ്ടാകുന്നത്.












Click it and Unblock the Notifications