Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പയുടെ കണക്കുകൂട്ടല്‍ തെറ്റില്ല!! ബിജെപി 125 നും 130നുമിടയില്‍ സീറ്റുകള്‍ നേടുമെന്ന്

ബെംഗളൂരു: കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ. തികഞ്ഞ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നാണ് യെദ്യൂരപ്പയുടെ പക്ഷം. ബിജെപി 125 നും 130നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു.

ഞാന്‍ ഏറെക്കാലമായി കര്‍ണാടക രാഷ്ട്രീയത്തിലുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇത് നിങ്ങള്‍ക്ക് പരിശോധിക്കാമെന്നുമാണ് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ലെന്നും ബിജെപി 125 മുതല്‍ 130 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നും യെദ്യൂരപ്പ പറയുന്നു.

yeddyurappa

ബിജെപി 125നും 130നും ഇടയില്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച യെദ്യൂരപ്പ കോണ്‍ഗ്രസിന് 70 സീറ്റിലധികം നേടാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ജെഡിഎസിന് കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ 24-25 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്നും ഇതാണ് തന്റെ കണക്കുകൂട്ടലെന്നും യെദ്യൂരപ്പ പറയുന്നു. കര്‍ണാടകത്തില്‍ ബിജെപി അനുകൂല തരംഗമാണുള്ളത്, കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും എതിരായ വികാരമാണ് ഉള്ളതെന്നും യെദ്യൂരപ്പ അവകാശപ്പെടുന്നു. എന്നാല്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എനിക്ക് ആത്മവിശ്വാസമുണ്ട് ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും യെദ്യൂരപ്പ പറയുന്നു.

തിരഞ്ഞെടുപ്പ് ദിനത്തില്‍ യെദ്യൂരപ്പ അസ്വസ്ഥനാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചിരുന്നു. സിദ്ധരമായ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയും ബദാമിയും സിദ്ധരാമയ്യയ്ക്ക് നഷ്ടമാകുമെന്നും യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. ബിജെപി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും മെയ് 17ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമുള്ള യെദ്യൂരപ്പയുടെ പ്രസ്താവനയോ
ടാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

കര്‍ണാടകത്തില്‍ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും ആത്മവിശ്വാസമുണ്ട്. മെയ് 17ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നത് 100 ശതമാനം ആത്മവിശ്വാസമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+