മാനഭയം: മുന്‍ മന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മൈസൂര്‍: മാനഹാനിഭയന്ന് കര്‍ണാടക മുന്‍മന്ത്രി എസ് എ രാമദാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരിലെ ഗസ്റ്റ് ഹൗസില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ജോലിക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

മാനഹാനിഭയമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രേംകുമാരി എന്ന സ്ത്രീ രാമദാസിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. വാര്‍ത്ത പുറം ലോകത്തെ അറിയിക്കുമെന്ന് സ്ത്രീ അവിവാഹിതനായ രാമദാസിനെ ഭീഷണിപ്പെടുത്തി.
ഭാര്യയാണന്ന് തെളിയിക്കുന്ന രേഖകളും ഓഡിയോ- വീഡിയോ ടേപ്പുകളും തന്റെ കയ്യിലുണ്ടെന്നും ഇത് പരസ്യമാക്കുമെന്നും സ്ത്രീ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് കരുതുന്നു.
വിഷയം പുറത്താക്കിയില്‍ താന്‍ ജീവനൊടുക്കുമെന്ന് രാമദാസ് ഭീഷണിപ്പെടുത്തിയതായി പ്രേം കുമാരി പിന്നീട് ഒരു പ്രാദേശിക ചാനലിനോട് പ്രതികരിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ പ്രേം കുമാരിയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോയതാണ്.
കഴിഞ്ഞ ബി ജെ പി സര്‍ക്കാരില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു രാമദാസ്. 2013ലെ തിരഞ്ഞെടുപ്പില്‍ കൃഷ്ണരാജ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു.












Click it and Unblock the Notifications