കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവമോഗയിലെ സ്‌ഫോടനം: നാല് ജില്ലകളില്‍ പ്രകമ്പനം ഉണ്ടാക്കി, മരിച്ചത് ബീഹാര്‍ സ്വദേശികള്‍, ആകെ മരണം എട്ടായി

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടയിലെ ശിവമോഗയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന ജലാറ്റിന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്‌ഫോടനം നാല് ജില്ലകളില്‍ പ്രകമ്പനം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.

blast

സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ 15 കിലോ മീറ്റര്‍ ചുറ്റളവില്‍ വരെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടടമുണ്ടായി. സമീപ ജില്ലയായ ചിക്കമംഗളൂര്‍ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം എന്തെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് എംഎല്‍എ അശോക് നായിക് പറഞ്ഞു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ റോഡുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്.

English summary
Karnataka explosion: 8 people have been killed in the blast at railway crusher site in Shivamogga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X