ദുരന്തബാധിതര്‍ക്ക് ഭക്ഷണം എറിഞ്ഞ് കൊടുത്ത് കുമാരസ്വാമിയുടെ സഹോദരന്‍..... വന്‍ വിവാദം
ബെംഗളൂരു: കര്‍ണാടകത്തിലെ വെള്ളപ്പൊക്കത്തില്‍ കൃഷിയും വീടും നശിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കെതിരെ മന്ത്രിയുടെ ദയാരഹിതമായ നടപടി. കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എച്ച്ഡി രേവണ്ണയാണ് വിവാദത്തില്‍ ചാടിയിരിക്കുന്നത്. മന്ത്രി ക്യാമ്പിലുള്ളവര്‍ക്ക് ബിസ്‌കറ്റ് പാക്കുകള്‍ എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനാണ് രേവണ്ണ. മന്ത്രി ഇവരുടെ കൈവശം ഭക്ഷണപൊതി നല്‍കാതെ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഹാസനിലെ രാംനാഥപുര ഗ്രാമത്തിലുള്ള ക്യാമ്പിലാണ് സംഭവം. ഇവിടെയുള്ളവര്‍ ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയിലായിരുന്നു.
കുറച്ച് നേരം ആളുകളോട് സംസാരിച്ചിരുന്നതിന് ശേഷമാണ് ബിസ്‌കറ്റ് പാക്കറ്റുകള്‍ രേവണ്ണ എറിഞ്ഞു കൊടുത്തത്. ചിലര്‍ വിശപ്പ് കാരണം ഇത് എടുത്ത് കഴിച്ചു. എന്നാല്‍ നിരവധി പേര്‍ ഇത്തരത്തിലുള്ള ബിസ്‌കറ്റ് എടുക്കുക പോലും ചെയ്തില്ല. മൃഗങ്ങളോടെന്ന പോലെയാണ് രേവണ്ണ പെരുമാറിയത്. മാനുഷിക പരിഗണന അദ്ദേഹം നല്‍കിയില്ലെന്നും ക്യാമ്പിലുള്ളവര്‍ പറയുന്നു. മനുഷ്യത്വരഹിതമായ കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് ബിജെപി ആരോപിച്ചു. അതേസമയം പിതാവിന്റെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായി രേവണ്ണയുടെ മകന്‍ പ്രജ്ജ്വല്‍ രേവണ്ണ പറഞ്ഞു. കുറച്ച് തിരക്കുള്ളത് കൊണ്ടാണ് ഇത്തരമൊരു രീതി പിതാവ് സ്വീകരിച്ചതെന്ന് പ്രജ്ജ്വല്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഏറ്റവും നല്ല രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും രേവണ്ണയാണ്. ഹാസനിലും കുടകിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ശ്രദ്ധനേടിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications