കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി; കുടകില്‍ നശിച്ചത് 845 വീടുകള്‍

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ കുറച്ച് ദിവസങ്ങളയാുള്ള മഴക്കെടുതിയില്‍ കുടകില്‍ വ്യപക നഷ്ടം. 12 ജീവന്‍ നഷ്ടപ്പെടുകയും 845 വീടുകള്‍ നശിക്കുകയും ചെയ്തു. അതില്‍ 773 എണ്ണം ഭാഗികമായി തകര്‍ന്നു. ആകെ 6620 ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. കുടകില്‍ 41 ദുരിതാശ്വാസ ക്യാമ്പുകളും ദക്ഷിണ കന്നഡയില്‍ ഒമ്പതു ക്യാമ്പുകളുമുണ്ട് ക്യാമ്പുകളില്‍ ആവശ്യത്തിന് കുടിവെള്ളവും പാലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കുമാരസ്വാമി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം കുടക് മഴക്കെടുതി നേരിടാന്‍ 100 കോടി കേന്ദ്ര സഹായം വേണമെന്ന് കുമാരസ്വാമി.പ്രധാനമന്ത്രി കേരളത്തിന് 500 കോടി അനുവദിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ദുരന്തം നേരിടാന്‍ 100 കോടിയെങ്കിലും കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

photo

100 കോടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ജില്ലയിലെ വിവിധ മേഖലകള്‍ തമ്മിലുള്ള ബന്ധം നഷ്ടമാകാതിരിക്കാന്‍ റോഡുകള്‍ പുനര്‍നിര്‍മിക്കണം. സൈന്യത്തിന്റേയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞു.

English summary
rain havoc in kudaku
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X