കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷം... ബിജെപിയെ കുത്തി പഴയ സഖ്യനേതാവ് നായിഡു

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാന്‍ പോലും കാത്ത് നില്‍ക്കാതെ രാജിവയ്ക്കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മെയ് 19 ന് വൈകുന്നേരം നാല് മണിക്കായിരുന്നു വിശ്വാസ വോട്ട് തേടേണ്ടിയിരുന്നത്. എന്നാല്‍ വികാര നിര്‍ഭരമായ ഒരു പ്രസംഗത്തിനൊടുവില്‍ യെദ്യൂരപ്പ രാജി വയ്ക്കുകയായിരുന്നു.

ബിജെപി സര്‍ക്കാര്‍ രാജിവച്ചതില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷമാണെന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. യെദ്യൂരപ്പ രാജിവച്ചതില്‍ സന്തോഷമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Naidu

ദക്ഷിണേന്ത്യയില്‍ ബിജെപി പങ്കാളിത്തമുള്ള ഒരേയൊരു സര്‍ക്കാര്‍ ആയിരുന്നു ചന്ദ്ര ബാഹബു നായിഡുവിന്റേത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയുമായുള്ള സഖ്യം ചന്ദ്ര ബാബു നായിഡു ഉപേക്ഷിച്ചത്. അതിന് ശേഷം ദക്ഷിണേന്ത്യയില്‍ ഭരണം പിടിക്കാന്‍ ഉള്ള ബിജെപിയുടെ ശ്രമം ആണ് ഇപ്പോള്‍ പരാജയപ്പെട്ടത്.

നിയമസഭയില്‍ വിശ്വാസ വോട്ട് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു യെദ്യൂരപ്പ രാജിവച്ചത്.

English summary
Karnataka Floor Test: All those who believe in democracy are happy: Andhra Pradesh CM Chandrababu Naidu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X