കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാ‌ടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കില്ല!

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കില്ല. ഗവർണറുടെ കത്തിന് സ്പീക്ക്ർ മറുപടി നൽകണമെന്നും, വിശ്വാസവോട്ടെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രാത്രി ധർണ നടത്തും. കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്നു ഗവര്‍ണര്‍ സ്പീക്കർക്ക് നിർദേശം നൽകിയിരുന്നുു.

<strong>ബിജെപി എംഎല്‍എ ശ്രീരാമുലു കോണ്‍ഗ്രസിലേക്ക്? ഡികെയുമായി ചര്‍ച്ച നടത്തി, പ്രചാരണം ശക്തം</strong>ബിജെപി എംഎല്‍എ ശ്രീരാമുലു കോണ്‍ഗ്രസിലേക്ക്? ഡികെയുമായി ചര്‍ച്ച നടത്തി, പ്രചാരണം ശക്തം

എന്നാൽ ശുപാർശ എതിർത്ത് കോൺഗദ്രസ് രംഗത്ത് വരികയായിരുന്നു. നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നും 20 പേര്‍കൂടി സംസാരിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വാദിച്ചു. അർധരാത്രി 12 മണിയായാലും വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി.
സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയ്ക്കുള്ളിൽ ധർണ നടത്തുമെന്നു ബിജെപി അറിയിച്ചു.

Karnataka speaker

വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം വിശ്വാസവോട്ടെടുപ്പ് വൈകിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജഗദീഷ് ഷെട്ടര്‍, അരവിന്ദ് ലിംബാവാലി, ബസവരാജ് ബൊമ്മൈ, എസ് ആര്‍ വിശ്വനാഥ്, എന്‍ രവികുമാര്‍ തുടങ്ങിയവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

16 കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയോടെ കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്.അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ കുമാരസ്വാമി സർക്കാർ താഴെ വീഴാനാണ് സാധ്യത. കോണ്‍ഗ്രസും ജെ ഡി എസും വിമതര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ എം എല്‍ എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കുമെന്നും വിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Karnataka floor test; Assembly adjourns without trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X