കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുകണ്ടം ചാടാതിരുന്ന എംഎല്‍എമാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ്... സ്വതന്ത്രര്‍ക്കും ബിഎസ്പിയ്ക്കും വരെ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ അതിനെ മറികടന്ന് യെദ്യൂരപ്പയെ തോല്‍പിക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ അവസാനം വരെ സംശയിച്ചിരുന്നവരായിരുന്നു കോണ്‍ഗ്രസ്സുകാര്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നു. അവസാന മണിക്കൂറുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് തങ്ങളുടെ എംഎല്‍എമാര്‍ തിരിച്ചുകുത്തില്ല എന്ന് ഉറപ്പാക്കിയത്.

യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് തന്നെ രാജി വച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഗുലാം നബി ആസാദ് ആയിരുന്നു. ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന നേതാവാണ് ആസാദ്.

Ghulam Nabi Azad

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് മാത്രമല്ല അഭിനന്ദനം. സ്വതന്ത്രര്‍ക്കും ബിഎസ്പിയുടെ എംഎല്‍എയ്ക്കും ഉണ്ട് കോണ്‍ഗ്രസ് നേതാവിന്റെ അഭിനന്ദനം. ബിജെപിയുടെ പ്രലോഭനങ്ങളിലും ഭീഷണികളിലും വീണുപോകാത്തതിനാണ് അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ അഭിനന്ദിച്ചത്. പാര്‍ട്ടി തത്വങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനും ഒപ്പം അവര്‍ നിന്നു എന്നും ഗുലാം നബി ആസാദ് പറഞ്ഞു.

English summary
Karnataka Floor Test: Ghulam Nabi Azad congratulates Congress, JDS, BSP and independent MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X