കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതുവരെ കടിച്ചുകീറാന്‍ നിന്നു... ഒറ്റ പോയന്റില്‍ ഒറ്റക്കെട്ടായി! ബിജെപിക്ക് കിട്ടിയത് ദേശീയ പണി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പല തിരഞ്ഞെടുപ്പുകളിലും സഖ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ സഫലമായിരുന്നില്ല. പരസ്പരം കുറ്റപ്പെടുത്തലുകളും പോര്‍വിളികളും ആയി ഒടുങ്ങിയേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട കൂട്ടായ്മകളായിരുന്നു അവ.

എന്നാല്‍ കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കുകയും ചെയ്തപ്പോള്‍ തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞുതുടങ്ങി. ഭരണം നിലനിര്‍ത്താന്‍ ബിജെപി കൈവിട്ട കളികള്‍ കളിക്കാന്‍ തുടങ്ങിയതോടെ ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ ഐക്യമാണ് പ്രകടമായത്.

MOdi Amit Shah

ഉത്തര്‍ പ്രദേശില്‍ നിന്ന് മായാവതിയും, ബിഹാറില്‍ നിന്ന് തേജസ്വി യാദവും പശ്ചിമ ബംഗാളില്‍ നിന്ന് മമത ബാനര്‍ജിയും ആന്ധ്രയില്‍ നിന്ന് ചന്ദ്ര ബാബു നായിഡുവും വരെ ബിജെപിയ്‌ക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസ്സിന് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. സിപിഎം സ്വാഭാവികമായും ബിജെപി വിരുദ്ധ നിലപാടുകള്‍ തന്നെ സ്വീകരിച്ചു.

എന്നാല്‍ തൊട്ടടുത്ത സംസ്ഥാനം ആയ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കാര്യമായ പ്രതികരണങ്ങള്‍ ഒന്നും വന്നില്ല. തമിഴ് നാട് രാഷ്ട്രീയത്തില്‍ അടുത്തിടെ ബിജെപി നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധ നേടിയവയായിരുന്നു. ജയലളിതയുടെ ആകസ്മിക മരണത്തിന് ശേഷം ആയിരുന്നു ബിജെപി ദേശീയ നേതൃത്വം തമിഴ്‌നാട്ടില്‍ തന്ത്രപരമായ ഇടപെടലുകള്‍ നടത്തിയത്.

എന്തായാലും ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം സഹായകമായി എന്ന് വേണം വിലയിരുത്താന്‍. അതിന് വഴിവെട്ടിക്കൊടുത്തത് ബിജെപി തന്നെ ആണെന്ന് പറയാതിരിക്കാനും ആവില്ല. ഒരുപക്ഷേ ഇനി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും 2019 ലെ പൊതു തിരഞ്ഞെടുപ്പിലും ഏറ്റവും നിര്‍ണായകം ആകാന്‍ പോകുന്നതും ഇത് തന്നെ ആയിരിക്കും.

English summary
Karnataka Floor Test: How Karnataka issue united the opposition in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X