കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ട് നാളെ നടത്തണമെന്ന് ഗവര്‍ണര്‍..... കുമാരസ്വാമിക്ക് കത്തയച്ചു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വീണ്ടും ട്വിസ്റ്റ്. സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ സഭ പിരിച്ച് വിട്ടിരിക്കുകയാണ്. ഇതോടെ ഇന്ന് അവിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഗവര്‍ണറെ തള്ളിയാണ് സ്പീക്കര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. നാളെ 11 മണിക്ക് വീണ്ടും സഭ ചേരുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം അവിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെയും സ്പീക്കറുടെയും നടപടിയില്‍ പ്രതിഷേധിച്ച് സഭയില്‍ തന്നെ അടുത്ത ദിവസം വരെ തുടരാനാണ് ബിജെപി എംഎല്‍എമാരുടെ തീരുമാനം

16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. സഭയില്‍ പ്രമേയത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തു. അതേസമയം മുഴുവന്‍ അംഗങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി വോട്ടെടുപ്പ് അടുത്ത ആഴ്ച്ചത്തേക്ക് നീട്ടിവെക്കാനുള്ള നീക്കവും ഭരണപക്ഷം നടത്തുന്നുണ്ട്.

LIVE UPDATES..

Newest First Oldest First
8:57 PM, 18 Jul

കുമാരസ്വാമി നാളെ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍. നാളെ ഒന്നരയ്ക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കുമാരസ്വാമിക്ക് കത്തയച്ചു
6:31 PM, 18 Jul

നാളെ 11 മണിക്ക് വീണ്ടും സഭ ചേരുമെന്ന് സ്പീക്കര്‍. വിശ്വാസ വോട്ടെടുപ്പ് നടക്കും വരെ സഭയില്‍ തുടരുമെന്ന് ബിജെപി എംഎല്‍എമാര്‍
6:29 PM, 18 Jul

കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കില്ല
6:12 PM, 18 Jul

കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്ന് ശോഭ കരന്തലജെ
6:03 PM, 18 Jul

പ്രതിഷേധം രൂക്ഷമായതോടെ സഭ 10 മിനിറ്റ് സമയം നിര്‍ത്തിവെച്ചു
6:00 PM, 18 Jul

ഭരണഘടനയനുസരിച്ച് സഭാ നടപടികളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് എച്ച് കെ പാട്ടീല്‍
5:51 PM, 18 Jul

മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീമന്ത് പാട്ടീലിന്‍റെ ചിത്രവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നു. പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം
5:46 PM, 18 Jul

ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പീക്കര്‍ വീണ്ടും നിയമോപദേശം തേടുന്നു
5:43 PM, 18 Jul

ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറോട് ആവര്‍ത്തിച്ച് ബിജെപി നേതാക്കള്‍
5:31 PM, 18 Jul

ഗവര്‍ണ്ണറുടെ നിർദ്ദേശം നടപ്പിലാക്കണമെന്ന് യദ്യൂരപ്പ. കോണ്‍ഗ്രസും ജെഡിഎസും ഗവര്‍ണറെ അപമാനിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
5:21 PM, 18 Jul

അര്‍ദ്ധരാത്രി 12 മണിക്കാണെങ്കിലും വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബിഎസ് യദ്യൂരപ്പ
5:13 PM, 18 Jul

ഗവര്‍ണറുടെ ഇടപെടലില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ്.
5:12 PM, 18 Jul

വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണം.സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമസഭയിലേക്ക് അയച്ചു
5:11 PM, 18 Jul

കര്‍ണാടകത്തില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.
4:52 PM, 18 Jul

സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്‍റെ പേരില്‍ ബഹളം തുടരുന്നതിനിടെ അദ്ദേഹത്തെ വിദഗ്ദ ചികിസ്തയ്ക്കായി മുംബൈയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനടുത്ത് ആശുപത്രിയുണ്ടായിട്ടും ശ്രീമന്ത് പാട്ടീല്‍ ചെന്നൈയിലേക്കും അവിടെനിന്ന് മുംബൈയിലേക്കും പോയി ചികിത്സ തേടേണ്ട കാര്യമെന്താണെന്ന് ദിനേശ് ഗുണ്ടു റാവു പറഞ്ഞിരുന്നു. അദ്ദേഹം ആരോഗ്യവാനാണെന്നും പാട്ടീലിനെ കടത്തിയത് ബിജെപിയാണെന്നും റാവു കുറ്റപ്പെടുത്തിയിരുന്നു.
4:41 PM, 18 Jul

കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപി സുപ്രീം കോടതിയെ സമീപിച്ചേക്കും. വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
4:03 PM, 18 Jul

സഭ അരമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു
4:03 PM, 18 Jul

വോട്ടെടുപ്പ് മാറ്റുന്ന കാര്യത്തില്‍ നിയമോപദേശം തേടണമെന്ന് സ്പീക്കര്‍. നിങ്ങളുടെ അജണ്ടയല്ല, തന്‍റെ അജണ്ടയെന്ന് ബിജെപിയോട് സ്പീക്കര്‍
3:58 PM, 18 Jul

ശ്രീമന്ത് പാട്ടീലിനെ ബിജെപി അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ശിവകുമാര്‍. മുംബൈയിലേക്ക് പോയ പാട്ടീലിനൊപ്പം ബിജെപി നേതാവും ഉണ്ടായിരുന്നെന്ന് വിമാനയാത്രയുടെ രേഖകള്‍ ഉയര്‍ത്തിക്കാട്ടി ശിവകുമാര്‍
3:55 PM, 18 Jul

കര്‍ണാടകയില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് നയിച്ച 18 എംഎല്‍എമാര്‍
3:49 PM, 18 Jul

സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സ്പീക്കര്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് ബിജെപി. ബിജെപി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു
3:47 PM, 18 Jul

കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് ഡികെ ശിവകുമാര്‍. തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബാംഗങ്ങളോട് പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവകുമാര്‍
3:41 PM, 18 Jul

ഒരുമിച്ച് യാത്ര ചെയ്തിരുന്ന എട്ട് എംല്‍എമാര്‍ ഇപ്പോള്‍ എവിടെയാണ്. സ്ട്രെക്ച്ചറില്‍ കിടക്കുന്ന ഒരു എംഎല്‍എയുടെ ചിത്രം ഇതാ.. ബാക്കിയുള്ളവര്‍ എവിടെ.. എംഎല്‍എമാരുടെ ജീവന്‍ രക്ഷിക്കാന്‍ താന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണെന്ന് ഡികെ ശിവകുമാര്‍
3:36 PM, 18 Jul

വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി കുമരാസ്വാമി
3:28 PM, 18 Jul

വിമത എം‌എൽ‌എമാർ നിയമസഭയിലെ അംഗങ്ങളാണോയെന്ന് സഭ ആദ്യം തീരുമാനിക്കണമെന്ന് കോൺഗ്രസ് എം‌എൽ‌എ എച്ച് കെ പാട്ടീൽ. രാജിവച്ചതായി അവർ പറയുന്നുണ്ടെങ്കിലും രാജി സ്വീകരിക്കുന്നില്ല, അതിനാൽ വിഷയത്തിൽ വ്യക്തത ലഭിക്കാൻ ഞങ്ങൾക്ക് സമയം ആവശ്യമാണെന്നും പാട്ടീല്‍
3:07 PM, 18 Jul

ഗവര്‍ണറെ കാണുന്നത് സംബന്ധിച്ച് തിരുമാനം എടുക്കേണ്ടതുണ്ടെന്ന് ബിജെപി വക്താവ് എസ് ശാന്താറാം പ്രതികരിച്ചു.
3:06 PM, 18 Jul

സുപ്രീം കോടതിയുടെ ഇടക്കാല വിധിയില്‍ വിപ്പിന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പുമുണ്ടെന്ന് സിദ്ധരാമയ്യ. വിധിയില്‍ വ്യക്തത വരുന്നത് വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്നും സിദ്ധരമായ്യ.
3:03 PM, 18 Jul

ഇടവേളയ്ക്ക് ശേഷം കര്‍ണാടകത്തില്‍ വീണ്ടും സഭാ നടപടികള്‍ തുടങ്ങുന്നു.
1:56 PM, 18 Jul

ഡികെ ശിവകുമാര്‍ ബിജെപി എംഎല്‍എ ബി ശ്രീരാമലുവും വിധാന്‍ സൗധയില്‍
1:55 PM, 18 Jul

ഞങ്ങള്‍ വിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുകയും, വിപ്പ് ലംഘിച്ച് സുപ്രീം കോടതിയുടെ വിധിയുടെ പിന്‍ബലത്തില്‍ വിമതര്‍ സഭയില്‍ എത്താതിരിക്കുകയും ചെയ്താല്‍ അത് സഖ്യസര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് സിദ്ധരാമയ്യ
READ MORE

 karntka21

നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എം​എല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്..

English summary
karnataka trust vote live update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X