കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ക്രിമിനല്‍, അഴിമതി തന്ത്രങ്ങള്‍... എല്ലാം തകര്‍ന്നു; ഗവര്‍ണര്‍ രാജിവയ്ക്കണം- യെച്ചൂരി

  • By Desk
Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ തന്ത്രപരമായ ഇടപെടലിന് നിര്‍ദ്ദേശം നല്‍കിയത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു എന്നാണ് വാര്‍ത്തകള്‍. പരാജയം നേരിടുകയാണെങ്കില്‍ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കണം എന്ന നിര്‍ദ്ദേശവും യെച്ചൂരിയുടെ ഭാഗത്ത് നിന്നാണ് ആദ്യമായി വന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അങ്ങനെ ഒരു നിര്‍ദ്ദേശം യെച്ചൂരി മൂന്നോട്ട് വച്ചിരുന്നുവെങ്കില്‍, അത് വിജയിച്ചു എന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപിയുടെ ക്രിമിനല്‍, അഴിമതി തന്ത്രങ്ങള്‍ പരാജയപ്പെട്ടു എന്നാണ് യെദ്യൂരപ്പയുടെ രാജിയെ കുറിച്ച് യെച്ചൂരി പ്രതികരിച്ചത്.

Sitaram Yechury

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍പമെങ്കിലും ജാള്യതയുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം എന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. കോഴക്കളികള്‍ കളിക്കുന്നതിന് വേണ്ടി ബെംഗളൂരുവില്‍ എത്തിയ കേന്ദ്രമന്ത്രിമാരും സമാനകുറ്റക്കാരാണെന്നും യെച്ചൂരി ആരോപിക്കുന്നുണ്ട്.

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

കര്‍ണാടകത്തില്‍ സിപിഎമ്മും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസ്സുമായോ ജെഡിഎസ്സുമായോ സഖ്യമുണ്ടാക്കിയിട്ടായിരുന്നില്ല. വോട്ടിങ് ശതമാനത്തില്‍ നോട്ടയ്ക്കും താഴെ ആയിരുന്നു സിപിഎമ്മിന് ലഭിച്ച വോട്ടുകള്‍. എന്നാല്‍ ഒരു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും സിപിഎമ്മിന് കഴിഞ്ഞിരുന്നു.

English summary
Karnataka Floor Test: The corrupt and criminal designs of the BJP have been defeated, Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X