കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്തു... സംഭവം ഐടി റെയ്ഡിന് പിന്നാലെ

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പിഎയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാള്‍ ഐടി റെയ്ഡ് നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

1

വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിഎയെ ഒഴിവാക്കിയിരുന്നുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പരമേശ്വരയുടെ പിഎ രമേശിന്റെ ആത്മഹത്യയുടെ കാരണം കൃത്യമായി അറിയില്ലെന്ന് ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡിന്റെ സമയത്ത് രമേശ് തനിക്കൊപ്പം ഉണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും ഞാന്‍ അയാളോട് പറഞ്ഞിരുന്നു. വളരെ പതിയെ സംസാരിക്കുന്നയാളായിരുന്നു രമേശ്. എന്തുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നറിയില്ല. വളരെ ദൗര്‍ഭാഗ്യകരമാണ് അതെന്നും പരമേശ്വര പറഞ്ഞു.

ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ നിന്ന് നടത്തിയ പരിശോധനയില്‍ 4.25 കോടി രൂപയാണ് പിടിച്ചെടുത്തത്. പരമേശ്വരയും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാണ് ഇത്രയും പണം പിടിച്ചെടുത്തത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പാണ് റെയ്ഡിന് കാരണമായത്. ബംഗളൂരുവിലെ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു രമേശിന്റെ മൃതദേഹം.

അതേസമയം റെയ്ഡുമായി ബന്ധപ്പെട്ടാണോ രമേശ് ആത്മഹത്യ ചെയ്തതെന്ന കാര്യം വ്യക്തമല്ല. പരമേശ്വര, മുന്‍ എംപി ആര്‍എല്‍ ജാലപ്പ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദ്, സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ഐടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. നേതാക്കള്‍ ഈ റെയ്ഡില്‍ കുരുങ്ങുമെന്നാണ് സൂചന.

 നേതാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിയങ്ക... റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ്, കാരണം ഇതാണ് നേതാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിയങ്ക... റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ്, കാരണം ഇതാണ്

English summary
karnataka former deputy cm parameshwaras pa commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X