കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ജെഡിഎസ് നേതാവിനെ വെട്ടികൊന്നു; ജനമധ്യത്തില്‍ ക്രൂരത!! കൊല്ലപ്പെട്ടത് മുന്‍ മേയര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. മുന്‍ മേയറായിരുന്ന ജെഡിഎസ് നേതാവിനെ ജനമധ്യത്തില്‍ കൊലപ്പെടുത്തി. തുംകുരു ടൗണിലാണ് സംഭവം. ഒരു സംഘം ആസൂത്രിതമായെത്തിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പരിഭ്രാന്തരായ ജനം എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പകച്ചുപോയി. വാഹനങ്ങള്‍ വന്നതും നേതാവിനെ വളഞ്ഞതും വളരെ പെട്ടെന്നായിരുന്നു. കൊലപാതകം നടത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

 മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

കൊല്ലപ്പെട്ടത് രവി കുമാര്‍

കൊല്ലപ്പെട്ടത് രവി കുമാര്‍

മുന്‍ മേയറും ജെഡിഎസ് കൗണ്‍സിലറുമായ രവി കുമാറാണ് കൊല്ലപ്പെട്ടത്. പഴയ സംഭവത്തിന്റെ പകവീട്ടലാണ് കൊലപാതകമെന്ന് കരുതുന്നു. തിരക്കേറിയ സ്ഥലത്താണ് കൊലപാതകം നടന്നത്. അടിച്ചും കുത്തിയുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.

സുഹൃത്തിനൊപ്പം ചായകുടിക്കവെ

സുഹൃത്തിനൊപ്പം ചായകുടിക്കവെ

രവികുമാറിന് മുമ്പ് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബറ്റാവാഡിയില്‍ സുഹൃത്തിനൊപ്പം കടയില്‍ നിന്ന് ചായ കുടിക്കവെയാണ് അക്രമികള്‍ എത്തിയത്. രണ്ടു പേര്‍ അടുത്തേക്ക് വരികയും രവികുമാറിന്റെ മുഖത്തേക്ക് മുളക് പൊടി എറിയുകയുമായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും

അക്രമികളുടെ വരവ് കണ്ട് രവികുമാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. അപ്പോഴേക്കും മുളകുപൊടി എറിഞ്ഞു. പിന്നീട് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഈ സമയമാണ് കൂടുതല്‍ പേര്‍ എത്തിയതും ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതും. ഇരുമ്പുവടിയും മാരകായുധങ്ങളുമാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവസ്ഥലത്തു തന്നെ മരണം

സംഭവസ്ഥലത്തു തന്നെ മരണം

സംഭവസ്ഥലത്തു വച്ചുതന്നെ രവി കുമാര്‍ കൊല്ലപ്പെട്ടു. ജനമധ്യത്തിലായിരുന്നു സംഭവം. പക്ഷേ ആരും തടയാന്‍ ശ്രമിച്ചില്ല. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ആരും ഇടപെടാതിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

മുമ്പ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് രവികുമാര്‍. പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്. തുംകുരു കോര്‍പറേഷനില്‍ മേയര്‍ പദവി വഹിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. രവികുമാറിനെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.

English summary
Karnataka: Former Tumakuru mayor, Ravi Kumar, hacked to death in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X