കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലും കര്‍ണാടക ആവര്‍ത്തിക്കും!! മുന്നറിയിപ്പുമായി ബിജെപി നേതാവ്! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ജയ്പൂര്‍: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ രാജസ്ഥാനിലും ബിജെപി അധികാരം പിടിക്കുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ഒന്നും ചെയ്യേണ്ടതില്ലെന്നും കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും പ്രതിപക്ഷ നേതാവും എംഎല്‍എയുമായ ഗുലാഭ് ചന്ദ് പറഞ്ഞു.

asokgeh-

<strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി</strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി

2018 ലാണ് ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറിയത്. 200 സീറ്റില്‍ 112 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 72 സീറ്റുകളും. അതുകൊണ്ട് തന്നെ പെട്ടൊന്നൊരു അട്ടിമറി ഇവിടെ ബിജെപിക്ക് സാധ്യമല്ല. എന്നാല്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് നേതാവ് മുന്നറിയിപ്പ് നല്‍കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ലോക്സഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. തോല്‍വിയില്‍ ഗെഹ്ലോട്ടിനും പങ്കുണ്ടെന്ന ദേശീയ നേതൃത്വവും വിമര്‍ശനം ഉയര്‍ത്തിയതോടെ ഈ ആവശ്യം ശക്തമായി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

എന്നാല്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ജനങ്ങളാണ് തന്നെ അവരുടെ നേതാവായി തിരഞ്ഞെടുത്തത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസമാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതെന്നും മറ്റാരേയും ജനം പരിഗണിച്ചിട്ടില്ലെന്നുമായിരുന്നു സച്ചിന്‍റെ പ്രതികരണം.

അതേസമയം ഗെഹ്ലോട്ടിന്‍റെ പ്രതികരണത്തിനെതിരെ ഗുലാഭ് ചന്ദ് രംഗത്തെത്തി. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു കോണ്‍ഗ്രസ് പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് ഗെഹ്ലോട്ടിന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ തങ്ങള്‍ക്ക് ഒരു താത്പര്യവുമില്ല. എന്നാല്‍ തര്‍ക്കം തുടര്‍ന്നാല്‍ രാജസ്ഥാനിലും കര്‍ണാടകയും ഗോവയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

<strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍</strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

English summary
Karnataka, Goa like situation will repeat in Rajasthan says BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X