കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണ്‍ വെറുക്കപ്പെട്ടവളോ?; അസഹിഷ്ണുതയെ അനുകൂലിച്ച് കോണ്‍ഗ്രസും

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെതിരായ പ്രതിഷേധത്തെ അനുകൂലിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടെടുത്തത് വിവാദമാകുന്നു. സണ്ണി ലിയോണ്‍ പുതുവര്‍ഷ പാര്‍ട്ടിക്ക് കര്‍ണാടകത്തിലെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ജെനീവ ചര്‍ച്ച പൊളിച്ചത് സൗദി അറേബ്യയും യുഎന്നുമെന്ന് സിറിയ ജെനീവ ചര്‍ച്ച പൊളിച്ചത് സൗദി അറേബ്യയും യുഎന്നുമെന്ന് സിറിയ

കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തുള്ളത്. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ഇതോടെ സര്‍ക്കാര്‍ അസഹിഷ്ണുതാവാദികള്‍ക്ക് വഴങ്ങുകയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

sunnyleone

സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ സണ്ണി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന രംഗത്തെത്തിയത്.

രാജ്യത്തുതന്നെ വലിയ തോതില്‍ ഡിജെ പാര്‍ട്ടികളും ഫാഷന്‍ പരേഡുകളും ഒക്കെ നടത്തുന്ന ബെംഗളുരുവില്‍ സണ്ണി ലിയോണ് മാത്രം എതിര്‍പ്പുയരുന്നത് സോഷ്യല്‍ മീഡിയയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സണ്ണിയുടെ വീഡിയോ സ്ഥിരമായി കാണുന്നവര്‍ തന്നെയാകും പ്രതിഷേധകരെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

English summary
Karnataka government decides not to permit Sunny Leone New Year eve event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X