കര്‍ണാടക സാര്‍ക്കാറിന്റെ ഇന്ത്യന്‍ മാപ്പില്‍ ജമ്മു കശ്മീരും നോര്‍ത്ത് ഈസ്റ്റും ഇല്ല
ബെംഗലൂരു : അല്‍ജസീറയ്ക്ക് മാത്രമല്ല കര്‍ണാടക സര്‍ക്കാരിനും തെറ്റു പറ്റി. രാജ്യത്തിന്റെ അപൂര്‍ണമായ മാപ്പ് കൊടുക്കുന്ന ആദ്യത്തെ സംസ്ഥാനം കര്‍ണാടകയാവും. ഇന്ത്യയുടെ അപൂര്‍ണ്ണമായ മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ വിവാദത്തില്‍.
ജമ്മു കശ്മീരും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും ഒഴിവാക്കി ഒരു മലേഷ്യന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. വരുന്ന സപ്റ്റംബര്‍ ആറ് മുതല്‍ എട്ട് വരെ ബെംഗളുരുവില്‍ നടത്താനിരിക്കുന്ന പിഎടിഎ ട്രാവല്‍ മാര്‍ട്ട് 2015ന്റെ പ്രചരണാര്‍ത്ഥം നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.

പരസ്യം വിവാദമായതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന നിലപാടിലാണ് മന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പിഴവ് സംഭവിച്ചിരിക്കുന്നത് പരസ്യത്തിന്റെ കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ ഭാഗത്ത് നിന്നാണെന്ന് കര്‍ണാടക ടൂറിസം മന്ത്രി ആര്‍.വി ദേശ്പാണ്ഡെ പറഞ്ഞു.
സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്കാണ് പരസ്യ കരാര്‍ നല്‍കിയിരുന്നത്. പരസ്യത്തില്‍ സംഭവിച്ചത് ഗുരുതരമായ പിഴവാണെന്നും പരസ്യം അടിയന്തരമായി പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications