കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വീണ്ടും ലോക്ഡൗണ്‍... ജൂലായ് 14 മുതല്‍ 23 വരെ, അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും!!

Google Oneindia Malayalam News

ബെംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജൂലായ് 14 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. ജൂലായ് 23 വരെയാണ് ലോക്ഡൗണ്‍ നീളുന്നത്. ജൂലായ് 14ന് രാത്രി എട്ട് മണി മുതല്‍ 23ന് പുലര്‍ച്ചെ അഞ്ച് മണി വരെ ലോക്ഡൗണ്‍ തുടരും. അതേസമയം അവശ്യ സര്‍വീസുകള്‍ ലോക്ഡൗണ്‍ കാലത്തും തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് പ്രതിരോധത്തിന് ഏറെ പ്രശംസ നേടിയ നഗരമായിരുന്നു ബെംഗളൂരു.

1

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട....പച്ചക്കറിയെന്ന രീതിയില്‍ കടത്ത്, 45 ലക്ഷം രൂപ, 7 കെട്ടുകള്‍!!വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട....പച്ചക്കറിയെന്ന രീതിയില്‍ കടത്ത്, 45 ലക്ഷം രൂപ, 7 കെട്ടുകള്‍!!

നേരത്തെ 33 മണിക്കൂര്‍ ശക്തമായ ലോക്ഡൗണ്‍ ജൂലായ് നാലിന് സര്‍ക്കാരിന് പ്രഖ്യാപിച്ചിരുന്നു. യാതൊരു ഇളവുകളും ഈ ദിവസം ഉണ്ടായിരുന്നില്ല. അതേസമയം മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ക്വാറന്റൈനിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫുകളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ ഓഫീസും അടച്ച് പൂട്ടിയിരുന്നു. ഈ ഓഫീസില്‍ തന്നെയാണ് യെഡിയൂരപ്പയുടെ വീടുമുള്ളത്. അഞ്ച് ദിവസത്തേക്കാണ് ഈ വീട് അടച്ച് പൂട്ടിയത്. ശുചീകരണ പ്രവര്‍ത്തികളും നടത്തും.

ഇത് രണ്ടാം തവണയാണ് യെഡിയൂരപ്പയുടെ ഓഫീസ് അടച്ചിടുന്നത്. നേരത്തെ ഒരു മാസം മുമ്പ് ഇത്തരത്തിലൊരു കാര്യം നടന്നിരുന്നു. ഓഫീസ് വൈറസ് മുക്തമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ അടച്ച് പൂട്ടലെന്ന് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ ഈ കെട്ടിടത്തിലെ സുരക്ഷാ പോലീസിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഓഫീസ് അടച്ചത്. കര്‍ണാടകത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതും ആശങ്കപ്പെടുത്തുന്നതാണ്.

കഴിഞ്ഞ ദിവസം 20000 റാപിഡ് ആന്‍ഡിജെന്‍ ടെസ്റ്റുകള്‍ ബെംഗളൂരുവില്‍ നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് ഇന്ന് ആരംഭിച്ചിട്ടുണ്ട്. ആന്‍ഡിജെന്‍ ടെസ്റ്റുകള്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്താന്‍ ആരോഗ്യ മേഖലയെ സഹായിക്കും. ഇതോടൊപ്പം ലാബുകളിലെ ടെസ്റ്റുകള്‍ നടത്തുന്നതിലൂടെയുള്ള ഭാരവും കുറയും. ലാബുകളിലെ പരിശോധനയില്ലാതെ പെട്ടെന്ന് രോഗം കണ്ടെത്താന്‍ ആന്‍ഡിജെന്‍ ടെസ്റ്റിലൂടെ സാധിക്കും. ഒരുലക്ഷം ആന്‍ഡിജെന്‍ കിറ്റുകളും ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. രണ്ട് ലക്ഷം കൂടി എത്തുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌ന കസ്റ്റഡിയില്‍!!സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌ന കസ്റ്റഡിയില്‍!!

ഗെലോട്ടിനെ വീഴ്ത്തിയാല്‍ 2000 കോടി, എംഎല്‍എയ്ക്ക് 25, ഭീകരബന്ധവും, ബിജെപിക്ക് പൂട്ടൊരുങ്ങുന്നു!!ഗെലോട്ടിനെ വീഴ്ത്തിയാല്‍ 2000 കോടി, എംഎല്‍എയ്ക്ക് 25, ഭീകരബന്ധവും, ബിജെപിക്ക് പൂട്ടൊരുങ്ങുന്നു!!

English summary
karnataka government announced lockdown in bengaluru from july 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X