കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമോ? ഷോപ്പിംഗ് മാളുകൾക്കും പൊതുഗാതഗത്തിനും പുതിയ നിർദേശം

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമോ? ഷോപ്പിംഗ് മാളുകൾക്കും പൊതുഗാതഗ സംവിധാനത്തിനും പുതിയ നിർദേശം

Google Oneindia Malayalam News

ബെംഗളൂരു: മൂന്നാംഘട്ട രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെ നാലാംഘട്ട ലോക്ക്ഡൌണിന്റെ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. മാർച്ച് 24 ഇന്ത്യൻ പ്രധാനമന്ത്രില നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൌണിന്റെ മൂന്ന് ഘട്ടങ്ങളാണ് ഇതുവരെ പിന്നിട്ടത്. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി കൊറോണ വൈറസ് വ്യാപനത്തിന് കുറവ് വരാത്ത സാഹചര്യത്തിൽ ലോക്ക്ഡൌൺ വീണ്ടും നീട്ടുമെന്ന സൂചനയാണ് നൽകിയത്. കഴിഞ്ഞ ലോക്ക്ഡൌണുകളെ അപേക്ഷിച്ച് രാജ്യത്ത് കൂടുതൽ ഇളവുകളാണ് അടുത്ത ഘട്ടത്തിൽ ഉണ്ടാവുക.

വയനാട്ടിൽ രണ്ട് പഞ്ചായത്തുകൾ അടച്ചിടും: പോലീസുകാരുടെ സമ്പർക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്വയനാട്ടിൽ രണ്ട് പഞ്ചായത്തുകൾ അടച്ചിടും: പോലീസുകാരുടെ സമ്പർക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്

 തിരികെയെത്താൻ ഉത്തരവ്

തിരികെയെത്താൻ ഉത്തരവ്


സംസ്ഥാനത്തെ എല്ലാ ബിഎംടിസി ജീവനക്കാരോടും തിരികെ ജോലിയിൽ പ്രവേശിക്കാനാണ് കർണാടക സർക്കാർ നൽകിയ ഉത്തരവ്. കൊറോണ വൈറസ് വ്യപനത്തിന് ശേഷം സ്കൂളുകൾ സാധാരണ ഗതിയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർനിർദേശങ്ങളും സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ എന്ന് മുതലാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുക എന്നതിനെക്കുറിച്ച് പരാമർശമില്ല. സ്കൂളുകൾ, ഷോപ്പിംഗ് മാളുകൾ, പൊതുഗതാഗതം, എന്നിവ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ചുള്ള മാർഗ്ഗനിർദേശങ്ങളും സർക്കാർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

പൊതുഗതാഗതം

പൊതുഗതാഗതം

നേരത്തെ മുതൽ തന്നെ പരിമിത സർവീസുകൾ നടത്തുന്ന ബിഎംടിസി അതിഥി തൊഴിലാളികളെ റെയിൽ വേ സ്റ്റേഷനിൽ എത്തിക്കുന്നതിനും ആരോഗ്യപ്രവർത്തകരുടെയും മറ്റ് അവശ്യസേവനങ്ങൾക്കുമായി സർവീസ് നടത്തുന്നുണ്ട്. ബസുകൾ വാടകയ്ക്ക് എടുത്ത് 33% ജീവനക്കാരുടെ സർവീസ് നടത്താമെന്ന് സർക്കാർ സ്വകാര്യ കമ്പനികളെയും അറിയിച്ചിട്ടുണ്ട്. സ്വദേശത്തേക്ക് മടങ്ങിപ്പോയ എല്ലാവരും തിരിച്ചെത്തി ഡിപ്പോ തലത്തിൽ നടത്തുന്ന പരിശോധനകൾക്ക് വിധേയമായ ശേഷം ജോലിയിൽ പ്രവേശിക്കാനാണ് നിർദേശം.

 സ്കൂളുകൾക്ക് പ്രവർത്തനാനുമതി?

സ്കൂളുകൾക്ക് പ്രവർത്തനാനുമതി?

സംസ്ഥാനത്തെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 17ന് ശേഷം തുറക്കാൻ സാധ്യതയില്ലെങ്കിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾക്ക് സമാനമായ നിർദേശങ്ങളാണ് സംസ്ഥാന സർക്കാരും പുറത്തിറക്കിയിട്ടുള്ളത്. സ്കൂളുകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും ഒരു ബെഞ്ചിൽ മൂന്നിൽ കൂടുതൽ കുട്ടികൾ ഇരിക്കാൻ പാടില്ല. ക്ലാസ് മുറികളുടെ അഭാവമുണ്ടെങ്കിൽ ലൈബ്രറി, സ്പോർട്സ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും വിദ്യാർത്ഥികളെ ഇരുത്തുന്നതിനായി ഉപയോഗിക്കാം. ആവശ്യമെങ്കിൽ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അംഗൺവാടികൾ, കമ്മ്യൂണിറ്റി ഹാളുകൾ, എന്നിവയും ഉപയോഗിക്കാം.

ഷിഫ്റ്റ് സമ്പ്രദായം

ഷിഫ്റ്റ് സമ്പ്രദായം

സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കാമെന്നും സർക്കാർ പറയുന്നു. രാവിസെ 7.50 മുതൽ 12.20 വരെ ഒരു ഷിഫ്റ്റും. 12.10 മുതൽ വൈകിട്ട് അഞ്ച് മണിവരെ ഒരു ഷിഫ്റ്റും എന്ന നിലയിൽ ക്ലാസുകൾ തുടങ്ങാമെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു. മറ്റ് പ്രവർത്തനങ്ങൾ കുറച്ച് ആഴ്ചയിൽ 36 ക്ലാസുകൾ എന്ന തരത്തിൽ ക്ലാസെടുക്കാനാണ് മാർഗ്ഗനിർദേശത്തിൽ പറയുന്നത്.

 ഷോപ്പിംഗ് മാളുകൾ

ഷോപ്പിംഗ് മാളുകൾ

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകൾ ഘട്ടംഘട്ടമായി തുറക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഷോപ്പിംഗ് സെന്റേഴ്സ് അസോസിയേഷൻ ഇൻ ഇന്ത്യ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. നൂറ് ശതമാനം സുരക്ഷിതമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും ഇവർ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. മാളുകളിലെ വൃത്തി ഉറപ്പാക്കുക, സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. നാലാംഘട്ട ലോക്ക്ഡൌണിന്റെ ഇളവുകളുടെ ഭാഗമായി ജിമ്മുകളും ഫിറ്റ്നെസ് സെന്ററുകളും തുറക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

നിദേശങ്ങൾ ഇങ്ങനെ

നിദേശങ്ങൾ ഇങ്ങനെ

ഷോപ്പിംഗ് മാളുകളുടെ പ്രവേശന കവാടത്തിലും പുറത്തിറങ്ങുന്ന ഭാഗത്തും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താമെന്നും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കാമെന്നും എല്ലാ സന്ദർശകരെയും ജീവനക്കാരെയും തെർമൽ സ്കാനിംഗ് നടത്തി മാത്രം പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഇവർ മുന്നോട്ടുവെച്ച നിർദേശത്തിൽ പറയുന്നു. ആദ്യഘട്ടത്തിൽ 50 ശതമാനം ജീവനക്കാരുമായി മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും ഇവർ പറയുന്നു.

 കോടതികളുടെ പ്രവർത്തനം

കോടതികളുടെ പ്രവർത്തനം

ജൂൺ ആറ് വരെ കോടതികൾ അടച്ചിടുമെന്നാണ് കർണാടക ഹൈക്കോടതി അറിയിച്ചത്. സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ ജില്ലാ ജുഡീഷ്യറി, കുടുംബകോടതികൾ, ലേബർ കോടതികൾ, സംസ്ഥാനത്തെ ഇൻഡ്സ്ട്രിയൽ ട്രിബ്യൂണലുകൾ എന്നിവ മെയ് 16 വരെ അടച്ചിടാൻ നിർദേശമുണ്ട്. ഈ കാലയളവാണ് പിന്നീട് രജിസ്ട്രാർ ജനറലിൽ നിന്നുള്ള വിജ്ഞാപനം അനുസരിച്ച് ജൂൺ ആറ് വരെ നീട്ടിയിട്ടുള്ളത്.

English summary
Karnataka government announces guidelines for lockown 4.0
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X