കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓല ടാക്സികൾ ഓടില്ല... കർണാടകയിൽ ആറ് മാസത്തേക്ക് വിലക്ക്, വിനയായത് ബൈക്ക് ടാക്സികൾ!!

Google Oneindia Malayalam News

Recommended Video

cmsvideo
വിനയായത് ബൈക്ക് ടാക്സികൾ!!

ബെംഗളൂരു: ഓല ടാക്സിക്ക് കർണാടകയിൽ വിലക്ക്. ആറ് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. മാർച്ച് 18 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. സർക്കാർ നിയമങ്ങളും ലൈസൻസ് നിബന്ധനകളും ലംഘിച്ച് ബൈക്ക് ടാകിസി ഓടിക്കുന്നതിനെതിരെയാണ് സർക്കാർ നീക്കം. ഓല ബൈക്ക് ടാക്സികൾ നിയമങ്ങൾ ലംഘിച്ചാണ് നിരത്തിലറിയതെന്നും ഗതാഗത വകുപ്പ് നോട്ടീസ് അയച്ചെങ്കിലും കമ്പനി പ്രതികരിച്ചില്ലെന്നും കർണാടക ഗതാഗത വകുപ്പ് പ്രതികരിച്ചു.

<strong>പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!</strong>പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!

ഫെബ്രുവരി 15നാണ് ഓല കമ്പനിക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചത്. മാർച്ച് 3 ന് കമ്പനി മറുപടി അയച്ചെങ്കിലും അത് ഗതാഗത വകുപ്പിന് തൃപ്തികരമായിരുന്നില്ല. തുടർന്ന് മാർച്ച് 18ന് ഓല ടാക്സികൾക്ക് ആറ് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

Ola cabs


മൈസൂരുവിൽ നേരത്തെ തന്നെ ഓല ബൈക്ക് ടാക്സികൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുച്ഛമായ നിരക്കില്‍ ഏറേ ദൂരം പോകാം എന്നതാണ് ബൈക്ക് ടാക്സികളുടെ പ്രത്യേകത. ബൈക്ക് ടാക്‌സികള്‍ നിയമ വിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. ഇവയ്ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

മേലുദ്യോഗസ്ഥരുടെ ശുപാര്‍ശ പ്രകാരം അനധികൃത ടാക്സി സര്‍വീസ് നടത്തുന്ന ബൈക്കുകളെ പിടികൂടാൻ നേരത്തെ നിർദേശമുണ്ടായിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ പക്കല്‍ ഇവരുടെ യാതൊരു വിവരങ്ങളും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Karnataka government bans Ola Cabs for 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X