കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ അമ്പലങ്ങള്‍ തുറക്കാന്‍ അനുമതി; പള്ളികളും തുറക്കണമെന്ന് പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: രണ്ടു മാസമായി അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കാന്‍ ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ തീരമാനം. ജൂണ്‍ ഒന്ന് മുതല്‍ അമ്പലങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി തുറക്കുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും ജൂണ്‍ ഒന്ന് മുതല്‍ തുറക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. ഹിന്ദു മത സ്ഥാപനങ്ങളുടെ വകുപ്പ് ചുമതലയുള്ള മന്ത്രിയാണ് പൂജാരി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Recommended Video

cmsvideo
Karnataka govt to open temples from June 1 | Oneindia Malayalam
y

ക്ഷേത്രത്തിലെ ആചാരങ്ങളെല്ലാം മുറപോലെ നടക്കും. എന്നാല്‍ ഇതിലെ വിശ്വാസികളുടെ പങ്കാളിത്തം സാഹചര്യം അനുസരിച്ച് മാത്രമേ ഉണ്ടാകൂ. നിയന്ത്രണം തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു. ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് ആരംഭിച്ചു. വാഹനങ്ങള്‍ ഓടുന്നുണ്ട്. ഹോട്ടലുകള്‍ ഉടന്‍ തുറക്കും. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പൂജയ്ക്ക് വേണ്ടി അമ്പലങ്ങള്‍ തുറക്കുന്നതിന് തീരമാനമായി. എന്നാല്‍ ആഘോഷങ്ങള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നിരവധി ക്ഷേത്ര പ്രതിനിധികളുമായി മുഖ്യമന്ത്രി യെഡിയൂരപ്പ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അമ്പലങ്ങള്‍ തുറക്കുന്ന കാര്യത്തിലെ ചര്‍ച്ചകള്‍ നടന്നത്. ഇന്ന് മന്ത്രിയും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച നടത്തി. ജൂണ്‍ മുതല്‍ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

അതേസമയം, അമ്പലങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. അമ്പലങ്ങള്‍ തുറക്കുകയാണെങ്കില്‍ പള്ളികളും തുറക്കണമെന്ന് ബെംഗളൂരു ശാന്തി നഗര്‍ എംഎല്‍എ എന്‍എ ഹാരിസ് ആവശ്യപ്പെട്ടു. എല്ലാ ആരാധനാലയങ്ങളും ഒരുമിച്ചാണ് പൂട്ടിയത്. പിന്നെ എന്തുകൊണ്ടാണ് അമ്പലങ്ങള്‍ മാത്രം തുറക്കുന്നത്. പള്ളികള്‍ തുറക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ മാത്രമായി തുറക്കേണ്ടതില്ല. അമ്പലങ്ങള്‍ മാത്രമോ പള്ളികള്‍ മാത്രമോ തുറക്കേണ്ടതില്ല. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവായ ഹാരിസ് എംഎല്‍എ പറഞ്ഞു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍

English summary
Karnataka government decided to open temples from June 1; Says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X