India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി; രാത്രി കര്‍ഫ്യൂ ഇല്ല, സ്‌കൂളുകള്‍ തുറക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാകയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല. ബെംഗളൂരില്‍ സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം 2 ശതമാനം മാത്രമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

cmsvideo
  Karnataka To Withdraw Night Curfew, Bengaluru Schools, Colleges To Open | Oneindia Malayalam

  തിങ്കളാഴ്ച മുതല്‍ എല്ലാ ക്ലാസുകളും തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും സ്‌കൂളുകള്‍ തുറക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരള അതിര്‍ത്തിയില്‍ കര്‍ശന പരിശോധന തുടരും. മഹാരാഷ്ട്ര, ഗോവ അതിര്‍ത്തിയിലും പരിശോധന തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ 50 ശതമാനം ജീവനക്കാരുടെ പ്രാതിനിധ്യത്തോടെ തുറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതില്‍ മാറ്റം വരുത്തി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍, ബാര്‍ എന്നിവയെല്ലാം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം, തിയേറ്ററുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലക്‌സ്, ജിംനേഷ്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയിലും 50 ശതമാനം ശേഷിയില്‍ തുറക്കാനാണ് അനുമതി.

  കഥ പറയാന്‍ വന്നതാണെന്നാണ് പറഞ്ഞത്, അനൂപിനൊപ്പം കണ്ടു; കോടതി മുഖവിലക്കെടുക്കുമോ ഈ മൊഴികഥ പറയാന്‍ വന്നതാണെന്നാണ് പറഞ്ഞത്, അനൂപിനൊപ്പം കണ്ടു; കോടതി മുഖവിലക്കെടുക്കുമോ ഈ മൊഴി

  മെട്രോ റെയില്‍, മറ്റു പൊതു ഗതാഗത സേവനങ്ങള്‍ എന്നിവ സീറ്റിങ് കപ്പാസിറ്റിയിലായിലാകും പ്രവര്‍ത്തിക്കുക. വിവാഹ ചടങ്ങുകള്‍ക്ക് ഇന്‍ഡോര്‍ പരിപാടിക്ക് 200 പേര്‍ക്കും ഔട്ട് ഡോര്‍ പരിപാടിക്ക് 300 പേര്‍ക്കും പ്രവേശന അനുമതി നല്‍കും. മത ചടങ്ങുകളില്‍ 50 ശതമാനം പ്രവേശനം നല്‍കും. അതേസമയം, സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍, ധര്‍ണകള്‍, യോഗങ്ങള്‍, പ്രതിഷേധം എന്നിവയ്ക്ക് അനുമതിയില്ല.

  ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് എങ്ങനെ വന്നു? വിശദീകരിച്ച് കുണ്ടറ ജോണിഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് എങ്ങനെ വന്നു? വിശദീകരിച്ച് കുണ്ടറ ജോണി

  ആരോഗ്യ മേഖല ഏത് സാഹചര്യവും നേരിടാന്‍ സന്നദ്ധമാകണമെന്ന പ്രത്യേക നിര്‍ദേശമുണ്ട്. സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി മാറ്റിവയ്ക്കണം. കൊവിഡ് രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. വ്യാഴാഴ്ച കര്‍ണാടകത്തില്‍ 38000 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. വെള്ളിയാഴ്ച ഇത് 31000 ആയി കുറഞ്ഞു. ബെംഗളൂരുവിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച 50 പേരാണ് കൊവിഡ് കാരണം മരിച്ചത്. ഇതില്‍ എട്ട് പേര്‍ ബെംഗളൂരുവിലാണ്.

  English summary
  Karnataka Government Decided To Withdraw Night Curfew; Schools, Colleges To Open in Bengaluru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X