കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; കര്‍ഫ്യൂ സമയത്തിലും മാറ്റം

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതലാണ് ഞായറാഴ്ചകള്‍ അടച്ചിടുക. രാത്രി കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യൂ തുടരുക. ഈ സമയം വ്യാപകമായ വാഹന പരിശോധന നടക്കും. അനാവശ്യമായി പുറത്തിരങ്ങിയവര്‍ക്കെതിരെ നടപടിയുണ്ടാകും.

y

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ബെംഗളൂരുവില്‍ കൊറോണ രോഗം കടുത്ത ഭീതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എമാരില്‍ പലരും കടുത്ത നിയന്ത്രണം ആവശ്യമില്ലെന്ന നിലപാട് കഴിഞ്ഞദിവസം വരെ സ്വീകരിച്ചിരുന്നത്.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

സര്‍ക്കാര്‍ ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അന്നേ ദിവസം അവശ്യ സര്‍വീസുകള്‍ മാത്രമാണ് ലഭിക്കുക. അടുത്ത ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്കഡൗണ്‍ ആയിരിക്കും. മറ്റു ദിവസങ്ങളിലെ രാത്രി കാല കര്‍ഫ്യൂ ശക്തമാക്കാനും തീരുമാനിച്ചു. നിലവില്‍ ഒമ്പത് മണി മുതലാണ് രാത്രികാല കര്‍ഫ്യൂ. ഇത് എട്ട് മണി മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഞായറാഴ്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചകളിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണുന്നുണ്ട്. പലചരക്ക് കടകളോട് ചേര്‍ന്ന് കൂടുതല്‍ പച്ചക്കറി മാര്‍ക്കറ്റ് തയ്യാറാക്കാനാണ് തീരുമാനം.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

English summary
Karnataka Government declare Full lockdown in Bengaluru on Sundays from July 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X