കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച്ച, തിടുക്കത്തില്‍ വോട്ടെടുപ്പ് നടത്താനില്ലെന്ന് സ്പീക്കര്‍

Google Oneindia Malayalam News

Newest First Oldest First
8:34 PM, 19 Jul

കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല‌. നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു
6:42 PM, 19 Jul

ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സ്പീക്കര്‍. കുമാരസ്വാമിയുടെ അഭിപ്രായത്തെ തള്ളി. രാത്രി 7.30 വരെ സമയം എടുക്കാമെന്ന് സ്പീക്കര്‍ കെആര്‍ രമേശ്. അതിന് ശേഷം താന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
6:20 PM, 19 Jul

വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. ഗവര്‍ണറുടെ നിര്‍ദേശം വീണ്ടും തള്ളി
6:08 PM, 19 Jul

കര്‍ണാടക: ചര്‍ച്ച നീട്ടി കൊണ്ടുപോകാനാവില്ലെന്ന് ഗവര്‍ണര്‍
5:48 PM, 19 Jul

മുഖ്യമന്ത്രി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ തീരുമാനത്തെയും ചോദ്യം ചെയ്തിട്ടുണ്ട് കുമാരസ്വാമി
4:31 PM, 19 Jul

ഗവർണറുടേത് പ്രണയ ലേഖനമെന്ന് കുമാരസ്വാമി. രണ്ടാമത്തെ പ്രണയ ലേഖനവും കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
3:44 PM, 19 Jul

6 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സഖ്യ സർക്കാരിനോട് ഗവർണർ. മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകി
3:41 PM, 19 Jul

കർണാടക പ്രശ്നത്തിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനമെന്നാരോപണം
3:34 PM, 19 Jul

ഒന്നരയായപ്പോൾ ബിജെപി അംഗങ്ങൾ എഴുന്നേറ്റ് ഗവര്‍ണറുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏത് സമയപരിധി ആര് പറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നാണായിരുന്നു കര്‍ണാടക ഗവര്‍ണര്‍ക്ക് സ്പീക്കറുടെ മറുപടി
3:30 PM, 19 Jul

രാജ്ഭവന് മുമ്പിൽ കനത്ത സുരക്ഷ
3:29 PM, 19 Jul

കുതിരക്കച്ചവടം നടത്തിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ ബിജെപി നിയമ അവകാശ ലംഘന നോട്ടീസ് നൽകും
3:27 PM, 19 Jul

സ്പീക്കർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വാസമുണ്ടെന്ന് ബിജെപി എംഎൽ എ ആർ അശോക.
2:01 PM, 19 Jul

കർണാടകയിൽ അനിശ്ചതത്വം തുടരുന്നു. സഭ മൂന്ന് മണിവരെ പിരിഞ്ഞു
1:56 PM, 19 Jul

ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സ്പീക്കര്‍. ഗവര്‍ണര്‍ കത്ത് അയച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കാണെന്നും സ്പീക്കര്‍
1:22 PM, 19 Jul

എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ 40-50 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തെന്ന് സഭയില്‍ കുമാരസ്വാമി
1:20 PM, 19 Jul

സഖ്യ സർക്കാരുണ്ടാക്കാൻ ബിജെപി തന്നെ സമീപിച്ചുവെന്നും നിയമസഭയിൽ കുമാരസ്വാമി വെളിപ്പെടുത്തി.
12:09 PM, 19 Jul

ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ്
12:09 PM, 19 Jul

നിയമസഭയിൽ ബിജെപിക്ക് മറുപടിയുമായി കുമാരസ്വാമി. നിങ്ങൾക്ക് ഇന്നോ നാളെയോ ഒക്കെ സർക്കാരുണ്ടാക്കാം. പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ടു മാത്രം മതിയെന്ന് കുമാരസ്വാമി. സാഹചര്യങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും കുമാരസ്വാമി
12:08 PM, 19 Jul

20 പേർ ഇന്നും നിയമസഭയിൽ എത്തിയിട്ടില്ല
11:22 AM, 19 Jul

വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരാൻ സ്പീക്കറുടെ തീരുമാനം. ഇന്ന് നടക്കുക വിശ്വാസ പ്രമേയ ചർച്ച മാത്രമെന്ന് സ്പീക്കർ. വോട്ടെടുപ്പ് ഇന്ന് നടക്കുമെന്നതിനെ കുറിച്ച് പരാമർശമില്ല. ഗവർണറുടെ നിർദ്ദേശം തള്ളി സ്പീക്കർ; വിശ്വാസ പ്രമേയത്തിൽ‌ ചർച്ച തുടങ്ങാൻ നിർദ്ദേശം
11:17 AM, 19 Jul

ഗവർണർക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഇതേ ഗവർണർ തന്നെയാണ് കഴിഞ്ഞ വർഷം യെദ്യൂരപ്പയ്ക്ക് ഭീരിപക്ഷം തെളിയിക്കാൻ 15 ദിവസം നൽകിയത്.
11:16 AM, 19 Jul

കർണാടകയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഗൂഡാലോചന നടക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു.
10:23 AM, 19 Jul

ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് പറ്റില്ല. ഗവർണറുടെ നിർദ്ദേശം തള്ളി സർക്കാർ. വിശ്വാസ പ്രമേയ നടപടികളിൽ ഇടാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ.
10:19 AM, 19 Jul

കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് വിപ്പ് സുരേഷ് കുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
10:18 AM, 19 Jul

ഉച്ചയ്ക്ക് 1.30നുള്ളിൽ വിശ്വാസ വോട്ട് നടന്നില്ലെങ്കിൽ സുപ്രീം കോടതിയേയോ സ്പീക്കറേയോ സമീപിക്കുമെന്ന് ബിജെപി ചീഫ് വിപ്പ് സുരേഷ് കുമാർ. കോൺഗ്രസും ജെഡിഎസും അകാരണമായി വോട്ടെടുപ്പ് വൈകിപ്പിക്കുകയാണെന്നും ബിജെപി.
9:51 AM, 19 Jul

നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ യോഗം ചേരും
9:42 AM, 19 Jul

വിധാന്‍ സൗധയില്‍ ധര്‍ണ്ണ നടത്തുന്ന ബിജെപി അംഗങ്ങളെ ഉപമുഖ്യമന്ത്രി ജി പരമേശ്വര സന്ദര്‍ശിക്കുന്നു
8:59 AM, 19 Jul

ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തിനെതിരെ കുമാരസ്വാമി സുപ്രീംകോടതിയിലേക്ക്. സഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ ഗവര്‍ണ്ണര്‍ നടത്തിയ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം കുമാരസ്വാമി സുപ്രീംകോടതയില്‍ ഉന്നയിക്കും
8:40 AM, 19 Jul

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍. പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നും കോണ്‍ഗ്രസിന്‍റെ ആരോപണം
7:55 AM, 19 Jul

വ്യാഴാഴ്ച വിധാൻ സൗധയിൽ തുടർന്ന എംഎൽഎമാർ പ്രഭാക സവാരിക്ക് ഇറങ്ങിയപ്പോൾ
READ MORE

ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള തർക്കം അതിരൂക്ഷമായി തുടരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ സഖ്യ സർക്കാരിന് നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ചർച്ചകൾ പൂർത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്ന നിലപാടിൽ സ്പീക്കർ ഉറച്ചു നിൽക്കുകയാണ്. എന്നാൽ വ്യാഴാഴ്ച ആറ് മണിക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് രണ്ടാമതും സ്പീക്കർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ കർണാടക പ്രതിസന്ധി തുടരാനാണ് സാധ്യത. 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 2 സ്വതന്ത്ര എംഎൽ‌എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് അടുത്ത് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. കർണാടകയിലെ രാഷ്ട്രീയങ്ങളുടെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

kumaraswamy
English summary
Karnataka government face trust vote today, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X