കര്‍ണാടകയില്‍ അതൃപ്തി പുകയുന്നു: ഏകോപന സമിതിയോഗം 14ന്, കൈലമര്‍ത്തി സിദ്ധരാമയ്യ!
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അതൃപ്തി പുകയുന്നതിനിടെ സഖ്യ കക്ഷികളുടെ ആദ്യ ഏകോപന സമിതിയോഗം തീരുമാനിച്ചു. ഈ മാസം 14ന് യോഗം ചേരുമെന്ന് അദ്ധ്യക്ഷനായ സിദ്ധരാമയ്യ ബാഗല്‍ക്കോട്ടിലെ നീലഗുണ്ടയില്‍ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ വിമതസ്വരമൊന്നും ഇല്ല.മന്ത്രിമാരുടെ കാലാവധി രണ്ടു വര്‍ഷത്തേക്കായി ചുരുക്കിയിട്ടുണ്ട്. നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരെ നീക്കി മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്ന സാഹചര്യമുണ്ടാകും. മന്ത്രിസഭയിലേക്ക് താന്‍ ആരുടെയും പേരു നിര്‍ദേശിച്ചിരുന്നില്ലെന്നും കേന്ദ്ര നേതൃത്വം നേരിട്ടാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications