ബിജെപി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ ദീർഘ പ്രസംഗത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് അവസാനിക്കുന്നത്. 117 എംഎൽഎമാരാണ് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
Karnataka CM HD Kumaraswamy wins floor test after 117 MLAs voted in his favour. pic.twitter.com/EpRUYkSMtt
കാർഷിക വായ്പ സംബന്ധിച്ച പ്രശ്നത്തെ തുടർന്നാണ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് ബിജെപിയുടെ വാദം. ഇത് സംബന്ധിച്ച് മെയ് 28ന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിച്ചു. നിയമസഭയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
We walked out on the issue on farmers' loan waivers. We will hold state-wide bandh May 28. We will be aggressive now: R Ashoka, BJP, outside Karnataka Assembly after BJP walked out of the assembly pic.twitter.com/1s4f0HRJq3
വിശ്വാസവോട്ടെടുപ്പിൽ എച്ച്ഡി കുമാരസ്വാമി ഭൂരിപക്ഷം നേടി വിജയിച്ചു.
May 25, 2018, 3:32 pm IST
ബിജെപി എംഎൽഎമാർ കർണാടക നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഇറങ്ങിപ്പോക്ക്. ബിജെപിയുടെ നീക്കം നാണക്കേടാണെന്ന് ജെഡിഎസ് എംഎൽഎമാർ
May 25, 2018, 3:30 pm IST
തെരരുവിലിറങ്ങി ആരോട് ചോദിച്ചാലും അവർ ഈ സഖ്യത്തെക്കുറിച്ച് പറയും. അച്ഛന്‍- മകൻ പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ ജനങ്ങൾ ശപിക്കുമെന്നും യെദ്യൂര ആരോപിക്കുന്നു. താൻ കാർഷിക വായ്പ എഴുത്തിത്തള്ളാന്‍ തുടങ്ങിയതോടെ എച്ച്ഡി ദേവഗൗഡയാണ് എതിർപ്പുമായി രംഗത്തെത്തിയത്. എങ്ങനെയാണ് കാർഷിക വായ്പ എഴുതിത്തള്ളുന്നതെന്ന് ദേവഗൗഡ ഉന്നയിച്ച ചോദ്യം.
May 25, 2018, 3:18 pm IST
കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കാര്‍ഷിക വായ്പ എഴുത്തിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യെദ്യൂരപ്പ. 24 മണിക്കൂറിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിലെങ്കിൽ പ്രതിഷേധം സങ്കടിപ്പിക്കുമെന്നാണ് താക്കീത്.
May 25, 2018, 3:12 pm IST
ബിജെപിക്ക് പ്രതിഷേധിക്കാൻ ഒരു കാരണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. സർക്കാര്‍ കളിക്കുന്നത് കര്‍ഷകരുടെ ജീവിതം കൊണ്ടാണെന്ന യെദ്യൂരപ്പയുടെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു എച്ച്ഡികെയുടെ പ്രതികരണം. ജലസേചനം, കര്‍ഷകരുടെ ക്ഷേമ പ്രവർത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും യെദ്യൂരപ്പ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
May 25, 2018, 3:02 pm IST
പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ കര്‍ണാടക നിയമസഭയിൽ സംസാരിക്കുന്നു. ജെഡിഎസ് സിദ്ധരാമയ്യയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണിച്ച യെദ്യൂരപ്പ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ പിന്തുണ നൽകിയ ഡികെ ശിവകുകമാർ ഖേദിക്കേണ്ടിവരുമെന്ന താക്കീതും യെഡ്ഡി നല്‍കുന്നു. 200 സീറ്റുകളിൽ 37 സീറ്റുകളും മാത്രമാണ് ജെഡിഎസിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
May 25, 2018, 2:46 pm IST
ഓപ്പറേഷന്‍ താമര കൊണ്ട് ബിജെപിക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്ന് കുമാരസ്വാമി ചോദിച്ചു.ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരു ദിവസം മാത്രം നല്‍കിയ സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു
May 25, 2018, 2:37 pm IST
വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിക്കുമെന്ന സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്
May 25, 2018, 2:32 pm IST
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ മുഖ്യമന്ത്രിയാണ് താന്‍. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍റെ എല്ലാ കാര്യങ്ങളും എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ തിരുമാനിക്കുള്ളൂവെന്നും കുമാരസ്വാമി വ്യക്തമാക്കി.
May 25, 2018, 2:22 pm IST
കാര്‍ഷിക കടങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ബിജെപി തന്നെ പഠിപ്പിക്കേണ്ടെന്നും കുമാരസ്വാമി പറഞ്ഞു
May 25, 2018, 2:21 pm IST
കോണ്‍ഗ്രസ് സഹകരണം ന്യായീകരിച്ച് കുമാരസ്വാമി. തന്‍റെ അച്ഛന്‍റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായാണ് 2006 ല്‍ താന്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. അത് തെറ്റായെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്‍റെ അച്ഛന്‍റെ മതേതര നിലപാടുകളെ തനിക്ക് പിന്തുണയ്ക്കണം. അതിനാലാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്നും കുമാരസ്വാമി പറഞ്ഞു.
May 25, 2018, 2:06 pm IST
എച്ച്ഡി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു. സ്പീക്കറാണ് കുമാരസ്വാമിക്ക് പ്രസംഗിക്കാനുള്ള അനുമതി നൽകിയത്. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവർണറുടെ നീക്കത്തെയും വിമര്‍ശിച്ചു.
നിയമസഭയിലെ വിശ്വാസവോട്ടടെടുപ്പ് നടക്കാനിരിക്കെ ബിജെപി സഭയിൽ നിന്ന് വാക്കൌട്ട് നടത്തുമെന്ന് സൂചന.
May 25, 2018, 1:51 pm IST
2004ൽ കോൺഗ്രസും ജെഡിഎസും ചേർന്ന് സഖ്യമുണ്ടാക്കിയ സാഹചര്യത്തെക്കുറിച്ചും യെദ്യൂരപ്പയുടെ രാജി പ്രസംഗത്തെക്കുറിച്ചും സംസാരിക്കുന്നു. ബിജെപി വിശ്വാസവോട്ട് തേടാതെ പുറത്തുപോയ സാഹചര്യത്തെക്കുറിച്ചും എച്ച്ഡികെ സംസാരിക്കുന്നു.
May 25, 2018, 1:50 pm IST
നിയമസഭയിൽ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി. എച്ച്ഡി കുമാരസ്വാമി അവിശ്വാസ പ്രമേയത്തിന് മുമ്പായി പ്രസംഗിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.
May 25, 2018, 1:43 pm IST
കർണാടക നിയമസഭാ സ്പീക്കർ ആർ കെ രമേശ് കുമാറിനെ അഭിനന്ദിച്ച് ഡികെ ശിവകുമാറിന്റ ട്വീറ്റ്.
Congratulations to my esteemed colleague Shri Ramesh Kumar for being unanimously elected as the Speaker of the Karnataka Legislative Assembly. pic.twitter.com/a1B4A73Ahw
നിയമസഭാ സ്പീക്കർ ആർ കെ രമേശ് കുമാർ സംസാരിക്കുന്നു. പ്രതിപക്ഷ നേതാവായി ബിജെപി യെദ്യൂരപ്പയെ തിരഞ്ഞെടുത്ത കാര്യം സ്പീക്കർ അറിയിച്ചു. സംസാരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുകൊണ്ടാണ് നീക്കം.
കർണാടകത്തിലെ കോലാറിലെ ശ്രീനിവാസ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കുന്നത്. സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നിട്ടുണ്ട്.
May 25, 2018, 1:02 pm IST
കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സ്പീക്കറെ അഭിനന്ദിച്ച് സംസാരിക്കുന്നു.
May 25, 2018, 1:01 pm IST
എച്ച്ഡി കുമാരസ്വാമി അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ശബ്ദവോട്ടോടെയായിരിക്കും വിശ്വാസവോട്ട് രേഖപ്പെടുത്തുക.
May 25, 2018, 12:55 pm IST
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക നിയമസഭയയിൽ സംസാരിക്കുന്നു.
May 25, 2018, 12:52 pm IST
സ്പീക്കർ പദവി രാഷ്ട്രീയ നിഷ്പക്ഷതയുള്ള പദവിയെന്ന് കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. കെ ആർ രമേശിനെ അഭിനന്ദിച്ച് സംസാരിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രിയുടെ പരാമർശം.
May 25, 2018, 12:43 pm IST
സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് സ്പീക്കർ പോസ്റ്റിന് മാന്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണെന്നും ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു.
We withdrew (nomination of BJP candidate) as we wanted the election to be unanimous in order to maintain dignity of the Speaker's post :BJP's BS Yeddyurappa in #Karnataka Assembly pic.twitter.com/cdpfE8tR4y
ശബ്ദവോട്ടോടെയായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുക.
May 25, 2018, 12:40 pm IST
കർണാടക നിയമസഭയിൽ ബിജെപി നേതാവ് യെദ്യൂരപ്പ സംസാരിക്കുന്നു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കെ ആർ രമേശ് കുമാറിനെ അഭിനന്ദിച്ചാണ് നിയമസഭാ കക്ഷി നേതാക്കൾ സംസാരിക്കുന്നത്.
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അവസാനമാകുമെന്ന് എച്ച്ഡി കുമാരസ്വാമി. വെള്ളിയാഴ്ച കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
With a hope for an end to the turmoil in #Karnataka, over government formation, newly sworn-in Chief Minister #HDKumaraswamy is going to face a floor test today to prove his majority.
വിശ്വാസവോട്ടെടുപ്പില്‍ എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍, കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ക്രോസ് വോട്ടിങ് ഒഴിവാക്കുന്നതിനായി എല്ലാ എംഎല്‍എമാരോടും നഗരത്തില്‍ തന്നെ ഒരുദിവസം കൂടി ഒരുമിച്ച് നില്ക്കാന് നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക നിയമസഭയില്‍ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം.
8:48 AM, 25 May
എച്ച്ഡി കുമാരസ്വാമിയ്ക്ക് തന്നെയായിരിക്കും അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദവി എന്നകാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ജി പരമേശ്വര. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. മുഖ്യമന്ത്രി പദവി കോണ്‍ഗ്രസുമായി വെച്ചുമാറില്ലെന്നും അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും നേരത്തെ എച്ച്ഡി കുമാരസ്വാമി അവകാശപ്പെട്ടിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ജി പരമേശ്വരയുടെ പ്രസ്താവന.
9:22 AM, 25 May
അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്ന് ബിജെപി എംപി ശോഭ കരന്തലജെ. കോണ്‍ഗ്രസില്‍ നിന്ന് നിരവധി വിമതരുണ്ടാകുമെന്നും ശോഭ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തങ്ങളുടെ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും ബിജെപി എംപി അവകാശപ്പെടുന്നു. ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ടെന്നും നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതരായി നില്‍ക്കുമെന്ന് കരുതുന്നതായും അവര്‍ പ്രതികരിച്ചു.
9:24 AM, 25 May
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രമേഷ് കുമാര്‍ വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അവരത് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് നടന്നാല്‍ രമേഷ് കുമാറിന് വിജയം ഉറപ്പാണ്.
9:29 AM, 25 May
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്ന് റിപ്പോര്‍ട്ട്. വിശ്വാസവോട്ടെടുപ്പിന് ശേഷം ഉന്നത എന്‍ഫോഴ്സ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന എച്ച്ഡി കുമാരസ്വാമി വിവിധ ഉദ്യോഗസ്ഥരെ കര്‍ണാടകത്തിലേക്ക് സ്ഥലം മാറ്റുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ഇതോടെ പത്തോളം ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടകത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുമെന്നും ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.
#BREAKING HD Kumaraswamy to surround self with loyals, top Babus to be transferred in Karnataka, 10 top officials to be shifted in state | Imran Khan shares more details #FridayFloorTestpic.twitter.com/Nje2hBz2Zd
വിശ്വാസ വോട്ടെടുപ്പിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിധാന്‍ സൗധയിലെത്തി. ഹോട്ടലില്‍ നിന്ന് യോഗം ചേര്‍ന്ന ശേഷമാണ് എംഎല്‍എമാര്‍ കര്‍ണാടക നിയമസഭയിലെത്തിയിട്ടുള്ളത്. 12. 15ഓടെ നിയമസഭാ നടപടികള്‍ ആരംഭിക്കും. ഇതിനൊപ്പം എച്ച്ഡി കുമാരസ്വാമി ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ വെച്ച് ജെഡിഎസ് എംഎല്‍മാരെ കണ്ടിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എല്ലാദിവസവും പൊതു ജനങ്ങളെ കാണും. ജനങ്ങളുടെ പരാതികളും സങ്കടങ്ങളും ബോധിപ്പിക്കുന്നതിന് വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനുള്ള അവസരമാണ് ഒരുക്കുക. എല്ലാദിവസവും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തായിരിക്കും ഇതിനുള്ള സംവിധാനം ഒരുക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
11:45 AM, 25 May
കര്‍ണാടകത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് കീഴിലുള്ള സര്‍ക്കാര്‍ അഞ്ച് വര്‍ഷവും അധികാരത്തില്‍ തുടരുമെന്ന് കോണ്ഗ്രലസ് നേതാവ് രാമലിംഗ റെഡ്ഡി വ്യക്തമാക്കി. വിധാന്‍ സൗധയ്ക്ക് പുറത്തുവെച്ച് മാധ്യമങ്ങളോടായിരുന്നു റെഡ്ഡിയുടെ പ്രതികരണം. സര്‍ക്കാര്‍ അഞ്ച് വര്‍ഷം അധികാരത്തില്‍ തുടരുന്നത് കാണാമെന്നും മികച്ച ഭരണം ഉറപ്പുനല്‍കുന്നുവെന്നും റാമലിംഗ റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു.
12:18 PM, 25 May
മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. ഷാന്‍ഗ്രി ലാ ഹോട്ടലിലെ പാര്‍ട്ടി യോഗത്തിന് ശേഷം സ്വകാര്യ ബസിലാണ് ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയിലെത്തിയത്.
പാര്‍ട്ടിക്ക് വേണ്ടി ഞാനെന്റെ ജോലി ചെയ്തുുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ശരിയായ തീരുമാനമെടുക്കും. കര്‍ണാടകത്തില്‍ ഉപമുഖ്യമന്ത്രി പദം നിരസിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഡികെ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
12:27 PM, 25 May
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നിയമസഭയില്‍ സംസാരിക്കുന്നു.
12:28 PM, 25 May
കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി രമേശ് കുമാറിനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ബിജെപി സ്പീക്കർ സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ ഏകകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
കർണാടക നിയമസഭയിൽ ബിജെപി നേതാവ് യെദ്യൂരപ്പ സംസാരിക്കുന്നു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കെ ആർ രമേശ് കുമാറിനെ അഭിനന്ദിച്ചാണ് നിയമസഭാ കക്ഷി നേതാക്കൾ സംസാരിക്കുന്നത്.
12:40 PM, 25 May
ശബ്ദവോട്ടോടെയായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുക.
12:43 PM, 25 May
സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് സ്പീക്കർ പോസ്റ്റിന് മാന്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണെന്നും ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു.
We withdrew (nomination of BJP candidate) as we wanted the election to be unanimous in order to maintain dignity of the Speaker's post :BJP's BS Yeddyurappa in #Karnataka Assembly pic.twitter.com/cdpfE8tR4y
സ്പീക്കർ പദവി രാഷ്ട്രീയ നിഷ്പക്ഷതയുള്ള പദവിയെന്ന് കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. കെ ആർ രമേശിനെ അഭിനന്ദിച്ച് സംസാരിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രിയുടെ പരാമർശം.
12:55 PM, 25 May
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക നിയമസഭയയിൽ സംസാരിക്കുന്നു.
1:01 PM, 25 May
എച്ച്ഡി കുമാരസ്വാമി അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ശബ്ദവോട്ടോടെയായിരിക്കും വിശ്വാസവോട്ട് രേഖപ്പെടുത്തുക.
1:02 PM, 25 May
കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സ്പീക്കറെ അഭിനന്ദിച്ച് സംസാരിക്കുന്നു.
1:13 PM, 25 May
കർണാടകത്തിലെ കോലാറിലെ ശ്രീനിവാസ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കുന്നത്. സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നിട്ടുണ്ട്.
READ MORE
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. 222 അംഗ നിയമസഭയില്‍ 116 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് വേണ്ടത്. 12.15ന് ചേരുന്ന നിയമസഭാ യോഗത്തിലാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കുക. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കേണ്ടത് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് എച്ച്ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടുന്നത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബിജെപിയുടെ യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ അവശേഷിക്കെ രാജിവെച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാല അതേ ദിവസം തന്നെ എച്ച്ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. മെയ് 23ന് വിധാന്‍ സൗധയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി ദേവ ഗൗഡയും ഉപമുഖ്യമന്ത്രിയായി ഡോ. ജി പരമേശ്വരയും അധികാരമേറ്റത്.
HD Kumaraswamy whose Janata Dal (S) is in an alliance with the Congress will take the floor test at the Karnataka Legislative Assembly today. The new found alliance is confident of sailing through the trust vote as it enjoys the numbers in the 222 member House.