• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരിയൻസ്.. വാട്സ്ആപ്പിൽ ഒറ്റ മെസേജ്, അവശ്യവസ്തുക്കൾ വീട്ടിലെത്തും!! ബിബിഎംപി സർവീസ് ഇങ്ങനെ...

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ അവശ്യ സാധനങ്ങളെത്തിക്കാൻ ഹോം ഡെലിവറി സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ. കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ് ഹെൽപ്പ് ലൈൻ സർവീസ് ആരംഭിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് നീക്കം. വാട്സ്ആപ്പ് വഴിയും ഫോൺ വഴിയും ഹെൽപ്പ് ലൈൻ പ്രവർത്തിക്കുക. ഉപയോക്താക്കൾക്ക് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് 08061914960 എന്ന മൊബൈൽ നമ്പറിലേക്ക് അയച്ചുനൽകാനും സാധിക്കും.

കേരളത്തിൽ മതവും ജാതിയുമനുസരിച്ച് കൊവിഡ് ബാധിതരെ തരം തിരിക്കുന്ന പരിപാടിയില്ല! സുരേന്ദ്രന് മറുപടികേരളത്തിൽ മതവും ജാതിയുമനുസരിച്ച് കൊവിഡ് ബാധിതരെ തരം തിരിക്കുന്ന പരിപാടിയില്ല! സുരേന്ദ്രന് മറുപടി

വിവിധ സ്വകാര്യ ഏജൻസികളുടെ ഭാഗമായ 5000 ഡെലിവറി ഏജന്റുമാരാണ് ഓർഡറുകൾക്ക് അനുസരിച്ച് വീടുകളിൽ സാധനങ്ങളെത്തിച്ച് നൽകുക. ഈ ദൌത്യം കുടുതൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ റോഡിലിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ ഇരിക്കാനും യെഡിയൂരപ്പ നിർദേശിച്ചു. ബിബിഎംപിയാണ് ദൌത്യം ഏറ്റെടുത്ത് നടപ്പാക്കുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി എംപി തേജസ്വി സൂര്യയാണ് ഇതിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കി നൽകിയത്. എങ്ങനെയാണ് സാധനങ്ങൾ ഓർഡർ ചെയ്യേണ്ടതെന്നും ബിബിഎംപി കമ്മീഷണർ വിശദീകരിക്കുന്നുണ്ട്.

സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന് ആവശ്യമായ ഒമ്പത് ഘട്ടങ്ങൾ.

1. 08061914960 ഫോണിൽ സേവ് ചെയ്യുക

2. നമ്പറിലേക്ക് ഹൈ അയയ്ക്കുക

3. അഡ്രസ്, വിലാസം എന്നിവ ഷെയർ ചെയ്യുക

4. പലചരക്ക് വസ്തുക്കൾക്ക് എ എന്ന് ടൈപ്പ് ചെയ്യുക. മരുന്നിനാണെങ്കിൽ ബി എന്ന് ടൈപ്പ് ചെയ്യുക.

5. ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയോ ഫോട്ടോയോ ഷെയർ ചെയ്യുക.

6. ലിസ്റ്റ് അയയ്ക്കുന്നതോടെ നിങ്ങൾ ഓർഡർ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

7. ഓർഡർ സ്ഥിരീകരിച്ചതായുള്ള ഒരു എസ്എംഎസുകളും ട്രാൻസാക്ഷൻ ഐഡിയും ലഭിക്കും.

8. ഡെലിവറി പാർട്ട്ണർ എത്തുന്ന സമയം അറിയിക്കും

9. പത്ത് രൂപ ഡെവറി ചാർജിനൊപ്പം സാധനങ്ങൾ വാങ്ങിയതിന്റെ പണവും നൽകണം.

ആന്ധ്രപ്രദേശിൽ ജഗന്മോഹൻ റെഡ്ഡിയുടെ മണ്ഡലത്തിൽ സാധനങ്ങളെത്തിക്കുന്നതിനായി സ്വിഗ്ഗിയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ലോക്ക്ഡൌണിനിടെ പഴങ്ങളും പച്ചക്കറികളും ആവശ്യക്കാർക്ക് വീട്ടുപടിക്കലെത്തിയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 കൊമ്പുകോർക്കാൻ യുഎസും ചൈനയും: ദക്ഷിണ ചൈനാക്കടലിൽ യുഎസ് യുദ്ധക്കപ്പൽ, ചൈനയുടേത് കൊറോണ നയതന്ത്രമെന്ന് കൊമ്പുകോർക്കാൻ യുഎസും ചൈനയും: ദക്ഷിണ ചൈനാക്കടലിൽ യുഎസ് യുദ്ധക്കപ്പൽ, ചൈനയുടേത് കൊറോണ നയതന്ത്രമെന്ന്

 ഒറ്റദിവസം 490 കേസുകൾ: യുഎഇയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു, മൂന്ന് മരണം!! ഒറ്റദിവസം 490 കേസുകൾ: യുഎഇയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു, മൂന്ന് മരണം!!

മടങ്ങി വരുന്ന പ്രവാസികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ! ശ്രദ്ധിക്കേണ്ടത് 15 കാര്യങ്ങൾ!മടങ്ങി വരുന്ന പ്രവാസികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ! ശ്രദ്ധിക്കേണ്ടത് 15 കാര്യങ്ങൾ!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka government launches Doorstep delivery of essential items during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X