കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മോഡല്‍ വെറുതേയായില്ല; കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ പദ്ധതി വീണ്ടും തുടങ്ങും

Google Oneindia Malayalam News

ബെം​ഗളൂരു: കേരള മാതൃകയിൽ കർണാടകയിൽ ആരംഭിച്ച പദ്ധതിയായിരുന്നു വാട്ടർ ബെൽ പദ്ധതി. വിദ്യാർത്ഥികൾ ആവശ്യത്തിന് വെള്ളം കിടിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ഇപ്പോൾ കർണാടകയിൽ വീണ്ടും വാട്ടർ ബെൽ പദ്ധതി സജീവമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

വിദ്യാർഥികൾക്കിടയിൽ വെള്ളം കുടിക്കുന്നത് കുറഞ്ഞതോടെ നിർജ്ജലീകരണം, വയറ്റിലെ അസ്വസ്ഥത, തൊണ്ട വരൾച്ച, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ വർധിച്ചതിനെ തുടർന്നാണ് വാട്ടർ ബെൽ എന്ന ആശയം വീണ്ടും സ്കളുകളിൽ സജീവമാക്കുന്നത്.

water bell ne

പ്രണയം പറഞ്ഞ നിയാസിനോട് ഷാഹിന ആദ്യം ചോദിച്ചത് ഇക്കാര്യം ആയിരുന്നു; മനസ്സുതുറന്ന് ഡോ. ഷാഹിനപ്രണയം പറഞ്ഞ നിയാസിനോട് ഷാഹിന ആദ്യം ചോദിച്ചത് ഇക്കാര്യം ആയിരുന്നു; മനസ്സുതുറന്ന് ഡോ. ഷാഹിന

വാട്ടർ ബെൽ പദ്ധതി വീണ്ടും അവതരിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് (ഡിഡിപിഐ) നിർദേശം നൽകിയതായി സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ഡിഎച്ച് അറിയിച്ചു.ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വെള്ളം വളരെ പ്രധാനമാണ്, എല്ലാ സ്‌കൂളുകൾക്കും വാട്ടർ ബിൽ ബാധകമായിരിക്കുമെന്നും നാഗേഷ് പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെകെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെ

കുട്ടികൾക്ക് വെള്ളം കുടിക്കാൻ അനുവദിക്കുന്ന സമയത്ത് സ്‌കൂളുകളിൽ ദിവസത്തിൽ മൂന്ന് തവണ ബെൽ അടിക്കണം.കേരള മോഡൽ സംസ്ഥാനത്ത് നടപ്പാക്കണമെന്ന അന്നത്തെ ടൂറിസം മന്ത്രി സി ടി രവിയുടെ നിർദ്ദേശത്തെ തുടർന്ന് 2019 ൽ മുൻ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് ഈ ആശയം അവതരിപ്പിച്ചത്. എന്നാൽ, കൊവിഡ്-19 പാൻഡെമിക് കാരണം സ്‌കൂളുകൾ കൂടുതൽ നേരം അടച്ചിടുന്നതിനാൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ നിശ്ചയിച്ചിരുന്നതനുസരിച്ച് ആദ്യ ബെൽ രാവിലെ 10.35-നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12-നും മൂന്നാമത്തേത് ഉച്ചയ്ക്ക് 2-നും അടിക്കണമായിരുന്നു. അത് തന്നെ തുടരാനാണ് സാധ്യത.സംസ്ഥാനത്തെ ചില സ്‌കൂളുകൾ സന്ദർശിച്ചപ്പോൾ അധ്യാപകർ കുട്ടികളെ ആവശ്യത്തിന് വെള്ളം കുടിക്കാൻ അനുവദിക്കുന്നില്ലെന്ന് രക്ഷിതാക്കൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി നാഗേഷ് പറഞ്ഞു.

മന്ത്രവാദിയോട് കടുത്ത പ്രണയം; രാജകുമാരി ഒടുവില്‍ ആ തീരുമാനമെടുത്തു; രാജ്യവും കൊട്ടാരവും അമ്പരപ്പില്‍!മന്ത്രവാദിയോട് കടുത്ത പ്രണയം; രാജകുമാരി ഒടുവില്‍ ആ തീരുമാനമെടുത്തു; രാജ്യവും കൊട്ടാരവും അമ്പരപ്പില്‍!

'എല്ലാ ദിവസവും, ഞാൻ എന്റെ മകളോടൊപ്പം അരലിറ്റർ വെള്ളം കൊടുത്തയക്കും, എന്നാൽ അതേ അളവിലുള്ള വെള്ളവുമായി അവൾ വീട്ടിലേക്ക് മടങ്ങുന്നു. ടീച്ചർ തങ്ങളെ വെള്ളം കുടിക്കാൻ അനുവദിക്കുന്നില്ലെന്ന് അവൾ,' പറയുന്നു ഡെക്കാന് ഹെറാൾഡിനോട് ാെരു രക്ഷിതാവ് പറഞ്ഞു.

English summary
Karnataka government planning to restart water bell programme, because of these reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X