കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യത; കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ

  • By Desk
Google Oneindia Malayalam News

കര്‍ണാടക: മണ്‍സൂണില്‍ മഴ കുറവ് ലഭിച്ചേക്കാമെന്നതിനാല്‍ ജൂണ്‍ അവസാനത്തോടെ കര്‍ണാടകയില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ക്ലൗഡ് സീഡിങിനായി നേരത്തെ തന്നെ ഗവണ്‍മെന്റ് ടെന്‍ഡര്‍ ക്ഷണിച്ചിരിന്നു. രണ്ട് വര്‍ഷത്തേക്കാണ് 88 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. മഴ ലഭ്യത കുറവാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് കരുതല്‍ നടപടിയായ് കൃത്രിമ മഴ പെയ്യിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

2019 മുതല്‍ 2021 വരെയുള്ള കാലത്തേക്കാണ് ഈ കരുതല്‍ നടപടിയായ് കൃത്രിമ മഴ പെയ്യിക്കുക എന്ന് ഗ്രാമീണ വികസന മന്ത്രി കൃഷ്ണ ബയ്‌റെ ഗൗഡ വ്യക്തമാക്കി. പത്ത് ദിവസത്തിനകം ടെന്‍ഡര്‍ നല്‍കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്

rain

വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കൂടിയാണ് ഇതെന്നും ജൂണ്‍ അവസാനത്തോടെ മഴ പെയ്യിക്കുമെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ അവസ്ഥ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു നീക്കവുമായ് കര്‍ണാടക സർക്കാർ എത്തിയത്. മുന്‍ കാലങ്ങളില്‍ മണ്‍സൂണ്‍ അവസാനത്തോടെയാണ് ക്ലൗഡ് സീഡിങ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇനി മണ്‍സൂണിനോടൊത്താണ് ഇത് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും തീരുമാനം ഉണ്ടായി.

ബെംഗളൂരുവിലും ഹൂബ്ലിയിലും ആയാണ് രണ്ട് ഹെലികോപ്റ്ററിലായ് കൃത്രിമ മഴ പെയ്യിക്കുക. ഇവിടെ നല്ല മഴ ലഭിക്കയാണെങ്കില്‍ മറ്റ് കേന്ദ്രത്തിലേക്ക് മാറ്റും. യുദ്ധകാലാടിസ്ഥാനത്തില്‍ വരള്‍ച്ച തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കര്‍ണാടക റവന്യൂ മിനിസ്റ്റര്‍ ആര്‍വി ദേശ്പാണ്ഡെ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Karnataka Government set to plan for cloud seeding by the end of june
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X