കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ജനാധിപത്യമുണ്ടോ? ഇനി എന്തോന്ന് തകരാനെന്ന് ശിവസേന, ഭൂരിപക്ഷം തെളിയിക്കാനാകില്ല

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യം ഏറെ വിമര്‍ശനം നേരിടുന്നു. ജനാധിപത്യത്തിന്റെ പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തോട് പ്രതികരിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഒരുപടി കൂടി കടന്നാണ് ബിജെപിയെ ആക്രമിച്ചത്.

18

രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ജനാധിപത്യമുണ്ടെങ്കിലല്ലേ തകരൂ എന്ന പരിഹാസവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അദ്ദേഹത്തിന് പ്രയാസം നേരിടുമെന്ന് റാവത്ത് അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതല്‍ സീറ്റുകളുടെ പിന്തുണയുള്ള വിഭാഗത്തെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടിയിരുന്നതെന്നും റാവത്ത് പറഞ്ഞു. രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന് ജനങ്ങള്‍ ചോദിക്കുന്ന വേളയിലാണ് ഇതെല്ലാം നടക്കുന്നതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

യെദ്യൂരപ്പയെ ആണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കാത്തിരിക്കവെ രണ്ട് തവണ യെദ്യൂരപ്പ ഗവര്‍ണറെ കണ്ടത് വാര്‍ത്തയായയിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയ പക്ഷം കാണിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും ആരോപണം.

യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നാണ് ശിവസേന നേതാവ് റാവത്ത് പറയുന്നത്.

ഒരു കോണ്‍ഗ്രസ് എംഎംഎ ബിജെപി പക്ഷം ചേര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അറിയിച്ചിരിക്കെ വന്‍മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പക്ഷം ചേരാന്‍ സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, രണ്ട് സ്വതന്ത്രര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം ചേരുമെന്നാണ് വിവരം.

യെദ്യൂരപ്പ ഗവര്‍ണറെ കണ്ടപ്പോള്‍ രണ്ടു കത്തുകള്‍ നല്‍കിയിരുന്നു. ഈ കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് വെള്ളിയാഴ്ച 10.30ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

English summary
Karnataka election: Governor should have called those who had maximum numbers.- Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X