Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനത്തിനിടെ കര്‍ണാടക ഗവര്‍ണര്‍ വേദിയില്‍ നിന്ന് ഇറങ്ങിപോയി

ബംഗളൂരു: ദേശീയഗാനം ആലപിക്കുന്നതിനിടെ കര്‍ണ്ണാടക ഗവര്‍ണര്‍ വജുഭായി വാല വേദിയില്‍ നിന്ന് ഇറങ്ങിപോയി. രാജ്ഭവനില്‍ ചൊവ്വാഴ്ച നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് വജുഭായി വേദി വിട്ടിറങ്ങിയത്.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.

vajubhai

സത്യപ്രതിജ്ഞ കഴിഞ്ഞ് പെരുമാറ്റച്ചട്ട പ്രകാരം ദേശീയഗാനം ആലപിക്കുമ്പോള്‍ അത് വകവെയ്ക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങുകയായിരുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന മറ്റ് അതിഥികള്‍ അറ്റന്‍ഷനായിത്തന്നെ നിന്നു. കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ഡി.എച്ച് വഖേല, ജസ്റ്റിസ് ചൗഹാന്‍, ചീഫ് സെക്രട്ടറി കൗഷിക് മുഖര്‍ജി എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

സംഭവിച്ച അബദ്ധത്തെപ്പറ്റി ഗവര്‍ണറുടെ സഹായി ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ തിരിച്ചെത്തിയ ഗവര്‍ണ്ണര്‍ അറ്റന്‍ഷനായി നിന്നെങ്കിലും സംഭവം തൊട്ടു പിന്നാലെ വാര്‍ത്തയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+