• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മുമ്പായി വിശ്വാസവോട്ട് നടത്തണം; കുമാരസ്വാമിക്ക് ഗവർണറുടെ കത്ത്!

ബെംഗളൂരു: കുമാരസ്വാമി വെള്ളായാഴ്ച നിയമസഭയിൽ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായ് വല്ല. വെള്ളിയാഴ്ച ഒന്നരയ്ക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കുമാരസ്വാമിക്ക് കത്തയച്ചു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാതെ നിയമസഭ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ എച്ച്ഡി കുമാരസ്വാമിക്ക് കത്തയച്ചത്.

കര്‍ണാടകത്തില്‍ കൂറുമാറ്റ നിയമവുമായി കോണ്‍ഗ്രസ്, എന്താണ് ഈ നിയമം, നിങ്ങള്‍ അറിയേണ്ടതെല്ലാം

വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല സ്പീക്കറോട് ആവശ്യപപ്പെട്ടിരുന്നു.

എന്നാൽ ഗവർണറുടെ നിർദേശം സ്പീക്കർ തള്ളുകയായിരുന്നു. കോണ്‍ഗ്രസ്- ജെ ഡി എസ് പക്ഷത്തെ പതിനാറ് എം എല്‍ എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ കുമാരസ്വാമി സർക്കാർ താഴെ വീഴാനാണ് സാധ്യത.

സഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞെങ്കിലും ബി ജെ പി അംഗങ്ങള്‍ ആരും സഭ വിട്ടുപോകില്ലെന്ന് ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. താനും മറ്റ് ബി ജെ പി എം എല്‍ എമാരും ഇവിടെത്തന്നെ ഉറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ബിജെപി എംഎൽഎമാരും നിയമസഭയിൽ ധർണ നടത്തുകയാണ്.

വെള്ളിയാഴ്ച പതിനൊന്ന് മണിയോടെയാണ് സഭ ആരംഭിക്കുക. വെള്ളിയാഴ്ച എന്തപ തന്നെയായാലും വിശ്വാസ വോട്ടെടുപ്പ് നടക്കും. രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എൽ.എമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

അതേസമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്ന സംബന്ധിച്ച കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും. രാജി സമർപ്പിച്ച 15 വിമത എംഎൽഎമാർക്കും രണ്ട് സ്വതന്ത്ര എംഎൽഎമാർക്കും പുറമേ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി സഭയിൽ എത്താതിരുന്നതോടെ കോൺഗ്രസ്-ജെഡിഎസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നൽകിയിരുന്ന ബിഎസ്പി എംഎൽഎ എൻ മഹേഷും സഭയിൽ എത്തിയിരുന്നില്ല.

English summary
Karnataka Governor Vajubhai Vala wrote the letter to Chief Minister HD Kumaraswamy, asking him to prove majority of the Government on the floor of the house by 1.30 PM tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more