കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമ ഷേണായിയുടെ രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചു

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ണാടക സര്‍ക്കാരിനെ വിറപ്പിച്ച അനുപമ ഷേണായിയുടെ രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസത്തില്‍ കര്‍ണാടകയിലെ തൊഴില്‍ മന്ത്രിയായ പരമേശ്വര്‍ നായികിനോട് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ബെല്ലാരി ജില്ലിയിലെ കുഡ്‌ലിഗിയില്‍ ഡിവൈഎസ്പിയായിരുന്ന അനുപമ, തൊഴില്‍ മന്ത്രിയുടെ ഫോണ്‍ എടുക്കാത്തിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അനുപമ രാജി വെയ്ക്കുകയായിരുന്നു.

 anupamashenoy

മദ്യ-മണല്‍ മാഫിയകള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ നടത്തിയാണ് അനുപമ ശ്രദ്ധയാകര്‍ഷിച്ചത്. രാജി കത്തി നല്‍കിയതിന് ശേഷം തൊഴില്‍ മന്ത്രിക്കെതിരെയുള്ള തെളിവുകള്‍ കയ്യിലുണ്ടെന്നും ഇത് പുറത്ത് വിടുനമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസത്തില്‍ മന്ത്രിയോട് എന്നാണ് രാജി വെയ്ക്കുന്നത് എന്ന് ചോദിച്ചതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായത്.

അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ ഒരു അക്കൗണ്ട് തനിക്ക് ഇല്ലെന്നായിരുന്നു പ്രതികരിച്ചത്. പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ രാജി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വ്യാഴ്യാഴ്ചയാണ് രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.

English summary
The Karnataka government on Thursday accepted the resignation of a senior woman police officer, reportedly at loggerheads with the Labour Minister, as she stuck to her decision surfacing days after quitting and remaining incommunicado.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X