സണ്ണി ലിയോണിന് ചുവപ്പുകാര്‍ഡ്: ബെംഗളൂരുവില്‍ കാലുകുത്തേണ്ടെന്ന് സര്‍ക്കാര്‍, സംസ്കാരം നശിപ്പിക്കും
ബെംഗളൂരു: ബോളിവുഡ് താരം സണ്ണിലിയോണിന്റെ പുതുവത്സരപരിപാടിയ്ക്ക് കര്ണ്ണാടകട സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുസവത്സര പരിപാടിയ്ക്കെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന് പേരിട്ട പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന കന്നഡ അനുകൂല സംഘടന കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് നീക്കം. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സാരാഘോഷ പദ്ധതി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനാ പ്രവര്‍ത്തകരുടെ ഭീഷണി.
കന്നഡ സംസ്കാരത്തെ സണ്ണി ലിയോണ്‍ നശിപ്പിക്കുമെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സണ്ണി ലിയോണ്‍ എത്തരത്തിലുള്ള ആളാണെന്ന് അറിയാമെന്നും ഇറക്കം കുറഞ്ഞ വസ്ത്രമാണ് പ്രശ്നമെന്നും സംഘടനാ നേതാവ് ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. സാരി ധരിച്ചെത്തിയാല്‍ പരിപാടി കാണാന്‍ ഞങ്ങളും എത്തുമെന്നും സണ്ണിലിയോണിന്റെ ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ഹരീഷ് വ്യക്തമാക്കി.

ഡിസംബര്‍ ഏഴിന് പരിപാടിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ സണ്ണി ലിയോണിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. സണ്ണി ലിയോണിന്റെ കര്‍ണ്ണാടകയിലേയ്ക്കുള്ള വരവ് തടയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സംഘടയില്‍ നിന്നുള്ള ചിലര്‍ രംഗത്തെത്തുന്നത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയാണ് സണ്ണി ലിയോണിനെ മുഖ്യാതിഥിയാക്കിക്കൊണ്ട് പുതുവത്സരദിനത്തില്‍ സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന പേരില്‍ നൃത്ത പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
-
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയാണോ? ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം: നിബന്ധനകള്‍ ഇങ്ങനെ -
ഡെപ്പോസിറ്റ് കൊടുത്തത് 70,000; കിട്ടിയത് 17000; ബെംഗളൂരുവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നവര്‍ അറിയാന്‍ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications