കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണിന് ചുവപ്പുകാര്‍ഡ‍്: ബെംഗളൂരുവില്‍ കാലുകുത്തേണ്ടെന്ന് സര്‍ക്കാര്‍, സംസ്കാരം നശിപ്പിക്കും

Google Oneindia Malayalam News

ബെംഗളൂരു: ബോളിവുഡ് താരം സണ്ണിലിയോണിന്‍റെ പുതുവത്സരപരിപാടിയ്ക്ക് കര്‍ണ്ണാടകട സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുസവത്സര പരിപാടിയ്ക്കെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന് പേരിട്ട പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന കന്ന‍ഡ അനുകൂല സംഘടന കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് നീക്കം. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സാരാഘോഷ പദ്ധതി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനാ പ്രവര്‍ത്തകരുടെ ഭീഷണി.

<strong>നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ജനിച്ചരാശി പറയും!! ഇടവം രാശിക്കാര്‍ക്ക് വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത!!</strong>നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ജനിച്ചരാശി പറയും!! ഇടവം രാശിക്കാര്‍ക്ക് വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത!!

<strong>ഐഡിയയില്‍ കിടിലന്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍: എന്താണ് നിര്‍വാണ പ്ലാന്‍? നിങ്ങളറിയേണ്ട കാര്യങ്ങള്‍ </strong>ഐഡിയയില്‍ കിടിലന്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍: എന്താണ് നിര്‍വാണ പ്ലാന്‍? നിങ്ങളറിയേണ്ട കാര്യങ്ങള്‍

കന്നഡ സംസ്കാരത്തെ സണ്ണി ലിയോണ്‍ നശിപ്പിക്കുമെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സണ്ണി ലിയോണ്‍ എത്തരത്തിലുള്ള ആളാണെന്ന് അറിയാമെന്നും ഇറക്കം കുറഞ്ഞ വസ്ത്രമാണ് പ്രശ്നമെന്നും സംഘടനാ നേതാവ് ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. സാരി ധരിച്ചെത്തിയാല്‍ പരിപാടി കാണാന്‍ ഞങ്ങളും എത്തുമെന്നും സണ്ണിലിയോണിന്‍റെ ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ഹരീഷ് വ്യക്തമാക്കി.

<strong>പ്രതിദിനം രണ്ട് ജിബി നല്‍കിക്കൊണ്ട് വോഡഫോണ്‍: ഡാറ്റാ പ്ലാനുകള്‍ അടിമുടി പരിഷ്കരിച്ച് കമ്പനി</strong>പ്രതിദിനം രണ്ട് ജിബി നല്‍കിക്കൊണ്ട് വോഡഫോണ്‍: ഡാറ്റാ പ്ലാനുകള്‍ അടിമുടി പരിഷ്കരിച്ച് കമ്പനി

sunny-leone-

ഡിസംബര്‍ ഏഴിന് പരിപാടിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ സണ്ണി ലിയോണിന്‍റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. സണ്ണി ലിയോണിന്‍റെ കര്‍ണ്ണാടകയിലേയ്ക്കുള്ള വരവ് തടയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സംഘടയില്‍ നിന്നുള്ള ചിലര്‍ രംഗത്തെത്തുന്നത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയാണ് സണ്ണി ലിയോണിനെ മുഖ്യാതിഥിയാക്കിക്കൊണ്ട് പുതുവത്സരദിനത്തില്‍ സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന പേരില്‍ നൃത്ത പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

English summary
The Karnataka government today decided not to permit Bollywood actress Sunny Leone's New Year's eve show in Bengaluru and elsewhere in the state following protests from Kannada outfits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X