കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകർക്ക് നിരാശ, പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ പങ്കെടുക്കില്ല; താരത്തിന്റെ പ്രതികരണം ഇങ്ങനെ

ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ താരത്തിന്റേയും ആളുകളുടേയും സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്ന് പോലീസ് പരസ്യമായി വ്യക്തമാക്കിയതിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് പിന്മാറുന്നതെന്ന് സണ്ണി ലിയോൺ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാത്തിലും വലുത് സുരക്ഷ, സണ്ണി ലിയോണ്‍ ബംഗളൂരുവിലേക്കില്ല | Oneindia Malayalam

ബെംഗളൂരു: പുതുവർഷത്തിൽ ബെഗളൂരുവിൽ നടത്താനിരുന്ന നൃത്ത പരിപാടിയിൽ നിന്ന് പിൻമാറുന്നെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ. ട്വിറ്ററിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്. ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ താരത്തിന്റേയും ആളുകളുടേയും സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്ന് പോലീസ് പരസ്യമായി വ്യക്തമാക്കിയതിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് പിന്മാറുന്നതെന്ന് സണ്ണി ലിയോൺ പറഞ്ഞു. കൂടാതെ താരം ആരാധകർക്കു പുതുവത്സരാശംസയും അറിയിച്ചിട്ടുണ്ട്.

 ബിജെപി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കൂണിന്‍റെ ചിത്രമുള്ള കേക്ക് മുറിച്ച്, അതിനൊരു കാരണമുണ്ട്... ബിജെപി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കൂണിന്‍റെ ചിത്രമുള്ള കേക്ക് മുറിച്ച്, അതിനൊരു കാരണമുണ്ട്...

sunney

എന്നാൽ നൃത്ത പരിപാടിയിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരം ആഘോഷം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലയെന്ന ആരോപണവുമായി കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം ശക്തമാക്കിയതിനെ തുടർന്നാണ് സണ്ണി നെറ്റ് ഇൻ ബെംഗളൂരു ന്യൂ ഇയർ ഈവ് 2018 പരിപാടിയ്ക്കുള്ള അനുമതി റദ്ദാക്കിയത്.

തയ്യാറെടുപ്പുകൾ കഴിഞ്ഞു

തയ്യാറെടുപ്പുകൾ കഴിഞ്ഞു

നൃത്ത പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ ഏകദേശം പൂർത്തിയായിരുന്നെന്ന് സംഘാടകർ പറയുന്നു. ഹാൾ, വിമാന ടിക്കറ്റുകൾ, ഹോട്ടൽ റൂം എന്നിവയൊക്കെ ഒരുക്കിക്കഴിഞ്ഞെന്നും ടിക്കറ്റ് വിൽപന പോലും ആരംഭിച്ച ശേഷമാണ് സർക്കാർ അനുമതി നിഷേധിച്ചതെന്നും അവർ പറഞ്ഞു. ഒന്നര കോടി രൂപയോളം ചെലവിട്ട് ടൈംസ് ക്രിയേഷൻസാണ് ബെംഗളൂരു മാന്യത ടെക്പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷാഘോഷത്തിന് പദ്ധതിയിട്ടത്.

സംസാകാരത്തിന് ചേർന്നതല്ല

സംസാകാരത്തിന് ചേർന്നതല്ല

സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്കെതിരെ പ്രതിഷേധവുമായി ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. കൂടാതെ എന്നാൽ സണ്ണി ലിയോൺ എത്തുന്നതിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് ബെംഗളൂരൂവിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു. പരിപാടി സംസ്ഥാനത്തിന്റെ സാംസ്കാരികത നഷ്ടപെടുത്തുന്നതാണ് സണ്ണി ലിയോണിന്റെ ബെംഗളൂരൂ സന്ദർശനമെന്ന് ആരോപിച്ചായിരയിരുന്നു ഇത്. കൂടാതെ ഇതിനു പിന്നാലെയാണ് ചില സംഘടനകളിലെ ആളുകൾ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു.

സർക്കാരിന്റെ വാദം

സർക്കാരിന്റെ വാദം

സണ്ണി ലിയോണിന്റെ പരിപാടി നിഷേധിച്ചതിന് വിശദീകരണവുമായി കർണാടക സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. . താരത്തിന്റെ പരിപാടിക്ക് അനുമതി നൽകുന്നത് കന്നഡ സംസ്കാരത്തിന് എതിരാണെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡി പറഞ്ഞു. സണ്ണി ലിയോണിനെ സംസ്ഥാനത്തിൽ കൊണ്ടു വരരുതെന്നും ഇത്തരം പരിപാടികൾക്ക് ഇവിടത്തെ ജനങ്ങൾ എതിരാണെന്നും മന്ത്രി പറഞ്ഞു. സംസ്കാരത്തോടും സാഹിത്യത്തോടും ബന്ധമുള്ള പരിപാടികളാണ് സംഘാടകർ നടത്തേണ്ടത്. അതാണ് നമ്മുടെ പാരമ്പര്യംമെന്നും റെഡി പറഞ്ഞു. കൂടാതെ പരിപാടിയിൽ പങ്കെടുക്കാൻ സണ്ണി ലിയോണിന് അനുമതി നൽകരുതെന്ന് പോലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നഗ്നനൃത്തമല്ല

നഗ്നനൃത്തമല്ല

സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നു സംഘാടകർ പറയുന്നു. നഗ്നനൃത്തമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദ ടൈം ക്രിയേഷൻസ് എംഡി എം.എസ്.ഹരീഷ് പറഞ്ഞു. കുടുംബങ്ങൾക്കു വേണ്ടിയുള്ള ചടങ്ങാണിത്. കന്നഡ റാപ്പർമാരുടെ പ്രകടനവുമുണ്ട്. നൃത്തപ്രകടനത്തിനു ശേഷം സണ്ണി പുതുവൽസര കേക്ക് മുറിക്കുന്ന തരത്തിലായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്

English summary
With the Karnataka government refusing permission to Bollywood actress Sunny Leone's New Year eve show here, the organisers have moved the high court, seeking a direction to the authorities to allow the event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X