കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ലിംഗായത്തുകള്‍ പിടിമുറുക്കുന്നു; ഉപമുഖ്യമന്ത്രി പദം വേണമെന്ന്!! കോണ്‍ഗ്രസ് വെട്ടില്‍

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയുടെ തന്ത്രങ്ങള്‍ പൊളിച്ച് അധികാരം പിടിച്ച ആശ്വാസത്തിലിരിക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മധുവിധു തുടങ്ങും മുമ്പെ പ്രശ്‌നങ്ങള്‍ തലപൊക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്ക് നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ദില്ലിയില്‍ എത്തിയിരിക്കെ പുതിയ ആവശ്യവുമായി ലിംഗായത്ത് സമുദായം രംഗത്തുവന്നു. ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, മന്ത്രിസഭയില്‍ മതിയായ പ്രാതിനിധ്യം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് അംഗങ്ങളായ ലിംഗായത്തുകളാണ് പുതിയ ആവശ്യവമായി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഒരുപോലെ തലവേദന തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇതിന് പിന്നില്‍ ബിജെപിയുടെ കളിയാണെന്നും ആരോപണമുണ്ട്. കര്‍ണാടകയിലെ ഏറ്റവും ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസ് ആവശ്യം തുടങ്ങി

കോണ്‍ഗ്രസ് ആവശ്യം തുടങ്ങി

78 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജെഡിഎസിനെ പിന്തുണച്ചാണ് കര്‍ണാടകയില്‍ അധികാരത്തിലെത്താനുള്ള ബിജെപിയുടെ നീക്കം പൊളിച്ചത്. ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പിന്നീട് ചില ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രി പദം ജെഡിഎസിന് നല്‍കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് പക്ഷേ, ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിംഗായത്തുകളുടെ വരവ്

ലിംഗായത്തുകളുടെ വരവ്

അതിനിടെയാണ് ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്ന നിലപാടുമായി ലിംഗായത്ത് സമുദായംഗങ്ങള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ 18 ലിംഗായത്ത് എംഎല്‍എമാരാണുള്ളത്. ജെഡിഎസ്സില്‍ രണ്ട് പേരും. ഇവരെ ചാക്കിട്ട് പിടിച്ച് അധികാരം പിടിക്കാനായിരുന്നു ബിജെപി ശ്രമിച്ചിരുന്നത്.

പ്രതിഫലം ചോദിക്കുന്നു

പ്രതിഫലം ചോദിക്കുന്നു

ബിജെപിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ലിംഗായത്തുകള്‍ അവര്‍ക്കൊപ്പം പോയില്ല. വര്‍ഷങ്ങളായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്തുകള്‍. ഇത്തവണ അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. അതിനുള്ള പ്രതിഫലമായിട്ടാണ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കത്ത് കൈമാറി

കത്ത് കൈമാറി

ലിംഗായത്ത് നേതാവ് ഷമണുര്‍ ശിവശങ്കരപ്പയെയാണ് ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അഖിലേന്ത്യാ വീരശൈവ മഹാസഭയുടെ അധ്യക്ഷനാണ് ഇദ്ദേഹം. വീരശൈവ മഹാസഭ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഴുതിയ കത്തിലാണ് തങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മന്ത്രിമാരും വേണം

മന്ത്രിമാരും വേണം

ഉപമുഖ്യമന്ത്രി പദം മാത്രമല്ല, മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പുതിയ ആവശ്യവുമായി ലിംഗായത്തുകള്‍ എത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

കാര്യങ്ങള്‍ കുഴയുമെന്ന സൂചന

കാര്യങ്ങള്‍ കുഴയുമെന്ന സൂചന

സത്യപ്രതിജ്ഞ ചെയ്ത ഉടനെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നാണ് കുമാരസ്വാമി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ലിംഗായത്തുകളെ മതിയായ രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയുമെന്ന സൂചനയാണ് ലിംഗായത്തുകള്‍ നല്‍കുന്നത്. സമ്മര്‍ദ്ദ ശക്തിയായി നിന്ന് പരമാവധി പദവികള്‍ കൈക്കലാക്കാനാണ് അവരുടെ നീക്കം.

ബിജെപിയുടെ സമ്മര്‍ദ്ദം

ബിജെപിയുടെ സമ്മര്‍ദ്ദം

ദേവനഗര സൗത്ത് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലിംഗായത്ത് നേതാവാണ് ശിവശങ്കരപ്പ. ഇദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ലിംഗായത്ത് സംഘടന ആവശ്യപ്പെട്ടത്. ബിജെപിയുടെ സമ്മര്‍ദ്ദമുള്ളപ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായിട്ടാണ് പദവി ആവശ്യപ്പെടുന്നത്.

ആദ്യം എതിര്‍ത്തു, പിന്നെ

ആദ്യം എതിര്‍ത്തു, പിന്നെ

ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ മത പദവി നല്‍കാനുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തിന് എതിരായിരുന്നു ശിവശങ്കരപ്പ. എന്നാല്‍ ഒടുവില്‍ അദ്ദേഹം ഭിന്നത മാറ്റിവച്ച് സിദ്ധരാമയ്യക്കൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചതും വിജയിച്ചതും.

എല്ലാം വൊക്കലിഗക്കാര്‍ക്ക്

എല്ലാം വൊക്കലിഗക്കാര്‍ക്ക്

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് രണ്ട് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൊക്കലിഗ സമുദായംഗമാണ് കുമാരസ്വാമി. യെദ്യൂരപ്പ ലിംഗായത്ത് നേതാവാണ്. ഇദ്ദേഹത്തെ മാറ്റി പകരം വൊക്കലിഗക്കാരനെ പിന്തുണച്ച സാഹചര്യത്തില്‍ മതിയായ പരിഗണന തങ്ങള്‍ക്ക് കിട്ടണമെന്നാണ് ശിവശങ്കരപ്പയുടെ നേതൃത്വത്തിലുള്ളവരുടെ ആവശ്യം.

സമ്മര്‍ദ്ദ ശക്തിയാകും

സമ്മര്‍ദ്ദ ശക്തിയാകും

കോണ്‍ഗ്രസിന് 20 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ജെഡിഎസിന് 13 പേരും. കോണ്‍ഗ്രസിന് ലഭിക്കുന്ന പദവികളില്‍ തങ്ങള്‍ക്ക് സിംഹഭാഗം കിട്ടണമെന്നാണ് ലിംഗായത്തുകളുടെ ആവശ്യം. നേരിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് അധികാരത്തിലെത്തുന്നത്. ഈ സാഹചര്യം മനസിലാക്കിയാണ് ലിംഗായത്തുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

ശിവകുമാര്‍ വൊക്കലിഗ

ശിവകുമാര്‍ വൊക്കലിഗ

കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത് ഡികെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന്റെ മിടുക്ക് കൊണ്ടാണ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകുമാര്‍ വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. അപ്പോള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിഗ വിഭാഗക്കാരാകും. ഇത് മനസിലാക്കിയാണ് ലിംഗായത്തുകളുടെ നീക്കം.

Recommended Video

cmsvideo
യെഡ്യൂരപ്പക്കെതിരേയും തെളിവ് പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്‌
പിന്നില്‍ ബിജെപിയോ?

പിന്നില്‍ ബിജെപിയോ?

ബിജെപിക്ക് അധികാരം നഷ്ടമായെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭരണം അത്ര സുഖകരമാകില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യം യെദ്യൂരപ്പയും അമിത് ഷായും നേരത്തെ സൂചിപ്പിച്ചിരുന്നു. ലിംഗായത്തുകാരുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ കളികളുണ്ട് എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

English summary
Karnataka govt formation: Lingayat body demands deputy CM's post for its president, larger role in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X