കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000

Google Oneindia Malayalam News

ബെംഗളൂര്‍: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. പത്തിരട്ടി വരെ വര്‍ധവാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വാഹനം ഒടിച്ചു കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇതുവരെ നൂറ് രൂപയാണ് പിഴ ഈടാക്കിയിരുന്നതെങ്കില്‍ ഇനിമുതല്‍ 1000 രൂപ പിഴ നല്‍കേണ്ടിവരുമെന്നാണ് വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

<strong> 2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ</strong> 2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ

ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി എം സത്യാവതിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് പിഴ വര്‍ധിപ്പിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിരോധിത മേഖലയിലെ പാര്‍ക്കിങ്, അമിത വേഗത, ലൈസന്‍സില്ലാത്ത ഡ്രൈവിങ്, ഹെല്‍മറ്റില്ലാത്ത യാത്ര, മദ്യപിച്ചു ഡ്രൈവിങ്, തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങളുടെയെല്ലാം പിഴ പത്തിരിട്ടിയോളം വര്‍ധിപ്പിച്ചിട്ടുണ്ട്.

trafic-

രജിസ്ട്രേഷന്‍ ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ ആദ്യ അവസരത്തില്‍ 5000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 10000 രൂപയും പിഴ ചുമത്തും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആദ്യ അവസരത്തില്‍ 2000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 5000 രൂപയും പിഴ ഈടാക്കും. അനധികൃത പാര്‍ക്കിങ്ങിനുള്ള പിഴ 100 രൂപയില്‍ നിന്ന് 1000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ വാഹനം ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിന് ചിലവായ തുകയും ഈടാക്കും.

<strong>കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം; 22 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു</strong>കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം; 22 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

1650 രൂപയായിരിക്കും അനധികൃതപാര്‍ക്കിങ്ങിനും വാഹനം മാറ്റുന്നതിനും ടൂ വീലര്‍ ഉടമകള്‍ പിഴയൊടുക്കേണ്ടി വരിക. ഫോര്‍വീലര്‍ ഉടമകള്‍ക്കിത് 2000 രൂപയായിരിക്കും. പുതിയ ഉത്തരവിനോട് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ആവശ്യമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കാതെ ജനങ്ങളില്‍ നിന്ന് പണം ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ചിലര്‍ ആരോപിക്കുന്നു.

അതേസമയം ബെംഗളൂരു നഗരത്തിലെ ട്രാഫിക് പോലീസുകാര്‍ ഉള്‍പ്പടേയുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയാണ്. ധാരാളം ആളുകള്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്. പിഴ ഇരട്ടിയായി ഉയര്‍ത്തുന്നതോടെ ഇതില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരത്തിലെ ഒരു ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്കാരത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുമെന്നും കര്‍ണാടക പോലീസ് അറിയിച്ചു.

English summary
karnataka govt increase penalties for traffic offences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X