കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും കര്‍ണാടകത്തില്‍ നിരോധിച്ചേക്കും

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിച്ചേക്കും. കര്‍ണാടക മന്ത്രിസഭ ഈ വിഷയം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നില്‍ പിഎഫ്‌ഐക്കും എസ്ഡിപിഐയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് ആരോപണം.

Pfi

പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പുണ്ടാകുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഈ രണ്ട് സംഘടനകളുടെയും കരങ്ങളുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. ഇവ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. അടുത്ത മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച നടത്തും. പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തനങ്ങള്‍ സാമുഹിക വിരുദ്ധമാണ്. രണ്ടു സംഘടനകളും നിരോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഒമ്പതു സ്ത്രീകളെ പീഡിപ്പിച്ച ഗാനരചയിതാവ് വിലസുന്നു; വൈരമുത്തുവിനെതിരെ ചിന്‍മയിഒമ്പതു സ്ത്രീകളെ പീഡിപ്പിച്ച ഗാനരചയിതാവ് വിലസുന്നു; വൈരമുത്തുവിനെതിരെ ചിന്‍മയി

കേരളം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ സംഘടനയായ എന്‍ഡിഎഫ് മറ്റു സംസ്ഥാനങ്ങളിലെ സമാന മനസ്‌കരുമായി ചേര്‍ന്നാണ് പിഎഫ്‌ഐ രൂപീകരിച്ചത്. ഇവരുടെ രാഷ്ട്രീയ വിഭാഗമാണ് എസ്ഡിപിഐ. ഉത്തര്‍ പ്രദേശില്‍ പിഎഫ്‌ഐയെ നിരോധിച്ചേക്കുമെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 20 പേരാണ് പോലീസ് വെടിയേറ്റും അക്രമത്തിലും കൊല്ലപ്പെട്ടത്.

English summary
Karnataka Govt mulling to ban PFI, SDPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X