Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവിയിലെ ജ്യോതിഷ പരിപാടി നിരോധിക്കില്ലെന്ന് സൂചന..

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ടെലിവിഷന്‍ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ഈ സൂചന. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് വണ്‍ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

അന്ധവിശ്വാസ നിരോധനബില്‍ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ ടി വി ചാനലുകള്‍ കാണിക്കണോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ.് ഇത് നിരോധിക്കാനുള്ള നീക്കങ്ങള്‍ തല്‍ക്കാലം സര്‍ക്കാരിന്റെ പരിപാടികളില്‍ ഇല്ല.

astrology

വീട്ടമ്മമാരുടെയും പ്രായമുള്ളവരുടെയും പ്രധാന ഹോബി രാവിലെ ടി വി തുറന്ന് ജ്യോതിഷ പരിപാടി കാണുന്നതാണ് എന്ന് ഒരു പരിപാടിക്കിടെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇത്തരം പരിപാടികളിലൂടെ യുക്തിരഹിതമായ വസ്തുതകളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും ഒരു ചോദ്യമുയര്‍ന്നു. ഇത്തരം പരിപാടികളെ നിരോധിച്ചുകൂടേ എന്ന്.

നോക്കട്ടെ, തങ്ങളും അതേക്കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ഇതാണ് കര്‍ണാടക സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തയായത്. കന്നഡയിലെ പ്രധാനപ്പെട്ട ടെലിവിഷന്‍ ചാനലുകളിലെല്ലാം രാവിലെ ജ്യോതിഷ പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ചാനലുകളുടെ റേറ്റിംഗ് കൂട്ടുന്നതില്‍ വലിയ പങ്കാണ് ഈ പരിപാടികള്‍ക്ക് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+