കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരൂവിൽ ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ കർശന നടപടി ഉറപ്പുനൽകി സംസ്ഥാന സർക്കാർ. വടക്കൻ ബെംഗളൂരൂവിലെ സാദിഖ് നഗറിൽ നിരീക്ഷണത്തിനെത്തിയ ആരോഗ്യ പ്രവർത്തകരെയാണ് ആൾക്കൂട്ടം തഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. അവർ എന്തിന് അവിടെയെത്തിയെന്ന് ചോദിച്ചുകൊണ്ട് ജനക്കൂട്ടം ഇവരെ വളയുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാനെത്തിയപ്പോൾ ബുധനാഴ്ചയായിരുന്നു ഈ സംഭവം.

പുറത്ത് നിന്നെത്തിയവര്‍ 28 ദിവസത്തെ ഐസലേഷനില്‍ കഴിയണം, കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍പുറത്ത് നിന്നെത്തിയവര്‍ 28 ദിവസത്തെ ഐസലേഷനില്‍ കഴിയണം, കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

 നടപടി ഉറപ്പെന്ന്

നടപടി ഉറപ്പെന്ന്

അംഗീകാരം ലഭിച്ച ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും അവരുടെ ദൈനം ദിന ഡ്യൂട്ടിക്കായി ബ്യാട്ടരായനപുരയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ പറയുന്നത്. ഈ പ്രദേശത്ത് വീട്ടുജോലിക്കാരി ജോലിയെടുത്തിരുന്ന സ്ത്രീക്ക് കൊറേണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംഘം ഇവിടെയെത്തിയത്. ഇതോടെ പള്ളിയിൽ നിന്നുള്ള പ്രഖ്യാപനത്തോടെ ആരോഗ്യ പ്രവർത്തകരെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. ഈ സംഭവം ആരോഗ്യ പ്രവർത്തകരെ നിരാശപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

വീഡിയോ സോഷ്യൽ മീഡിയയിൽ


സംഘത്തിന്റെ ഭാഗമായി സാദിഖ് നഗർ സന്ദർശിക്കാനെത്തിയ ആശാ വർക്കറെ ആൾക്കൂട്ടം ശത്രുതാ മനോഭാവത്തോടെ കണ്ടതായും ഫോൺ ചെയ്യാൻ പോലും അനുവദിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. അവർ ഞങ്ങളെ തടഞ്ഞ് ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. നിങ്ങളെന്തിനാണ് ഇവിടെ വന്നത്. ഇവിടെ വരാൻ ആരാണ് പറഞ്ഞത് എന്നിങ്ങനെ തങ്ങളോട് ആക്രോശിച്ചുവെന്നാണ് ആശാ വർക്കർ സാക്ഷ്യപ്പെടുത്തുന്നത്. അവർ ബാഗും ഫോണും പിടിച്ചു പറിക്കാൻ ശ്രമിക്കുകയും ആരെയും ഫോൺ ചെയ്യാൻ പോലും അനുവദിക്കുകയും ചെയ്തില്ല. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായെന്നും എഎനഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ പ്രവൃത്തിയെ അപലപിച്ച് നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇത്തരത്തിൽ അക്രമത്തിന് പ്രേരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു ട്വീറ്റ് ചെയ്തിരുന്നു.

അവർ ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു

ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനിടെ ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആശാ വർക്കർ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിയിൽ നിന്ന് അത്തരത്തിലുള്ള അറിയിപ്പ് നൽകിയ ആളെ അറസ്റ്റ് ചെയ്യാനും അവർ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. ഞങ്ങൾ ഇതെല്ലാം ചെയ്യുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ അവർ ഞങ്ങളെ പീഡിപ്പിക്കുകയാണ്. പ്രദേശത്തുണ്ടായിരുന്നവർ ഞങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ പോലീസിനെയും ഡോക്ടമാരെയും എല്ലാം വിളിക്കാൻ ശ്രമിച്ചു. പള്ളിയിൽ നിന്നുള്ള അറിയിപ്പ് വന്നതോടെ അവർ ഞങ്ങളെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ആ അറിയിപ്പ് നൽകിയ വ്യക്തി ശിക്ഷിക്കപ്പെടണണമെന്നും സ്ത്രീ വീഡിയോയിൽ അപേക്ഷിക്കുന്നു.

ഇൻഡോറിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചു

ഇൻഡോറിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ ആരോഗ്യ പ്രവർത്തകരെ ആൾക്കുട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടെ ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ എന്നിവരുടെ ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാവുന്ന കുറ്റമാണെന്നും ഇക്കാരണത്താൽ ആർക്കെങ്കിലും ജീവൻ നഷ്ടമായാൽ രണ്ട് വർഷം വരെ ശിക്ഷാ കാലയളവ് നീളുകയും ചെയ്യുമെന്നും ക്യാബിനറ്റ് സെക്രട്ടറി മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കർശന നടപടിക്ക് നിർദേശം

കർശന നടപടിക്ക് നിർദേശം

ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ എന്നിവരുടെ ജോലി തടസ്സപ്പെടുത്തുന്നത് ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാവുന്ന കുറ്റമാണ്. ഇക്കാരണത്താൽ ആർക്കെങ്കിലും ജീവൻ നഷ്ടമായാൽ രണ്ട് വർഷം വരെ ശിക്ഷാ കാലയളവ് നീളുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ നിർദേശിക്കുന്നത്.

English summary
Karnataka Govt Promises Action after ASHA Workers on Covid-19 Duty Bullied in Bengaluru Locality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X