കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുല്‍ത്താന്‍; ടെക്സ്റ്റ് ബുക്കില്‍ നിന്ന് പാഠഭാഗങ്ങള്‍ നീക്കം ചെയ്യും

Google Oneindia Malayalam News

Recommended Video

cmsvideo
BJP calls to remove Tipu Sultan from textbooks | Oneindia Malayalam

ബെംഗളൂരു: ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കര്‍ണാടകത്തിലെ യെഡിയൂരപ്പ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി എന്നിവയുമായി ബന്ധപ്പെട്ട എല്ലാം സര്‍ക്കാര്‍ എടുത്തുകളയുമെന്നും യെഡിയൂരപ്പ പറഞ്ഞു.

Image

ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു. എംഎല്‍എയുടെ ആവശ്യം പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

ടിപ്പുവിനെ സംബന്ധിച്ച പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രഞ്ജന്‍ എംഎല്‍എ കഴിഞ്ഞാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയത്. ടിപ്പു നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി, ഭരണകാലത്ത് പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചു എന്നിവയാണ് രഞ്ജന്റെ ആരോപണം. ടിപ്പു സ്വാതന്ത്ര്യ പോരാളിയല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുന്നു; സുപ്രധാന തീരുമാനത്തിന് മോദി സര്‍ക്കാര്‍പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുന്നു; സുപ്രധാന തീരുമാനത്തിന് മോദി സര്‍ക്കാര്‍

യെഡിയൂരപ്പ സര്‍ക്കാര്‍ രണ്ടു മാസം മുമ്പ് അധികാരത്തിലെത്തിയപ്പോള്‍ ടിപ്പു ജയന്തി ആഘോഷം എടുത്തുകളഞ്ഞിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വിപുലമായ ആഘോഷമാണ് നടത്തിയിരുന്നത്. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ടിപ്പു ജയന്തി ആഘോഷം നടത്തുന്നതില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കു താല്‍പ്പര്യമില്ലെന്നായിരുന്നു സൂചനകള്‍. കഴിഞ്ഞ വര്‍ഷം നടന്ന ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.

English summary
Karnataka Govt To Drop Everything Related To Tipu Sultan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X