കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭ വികസിപ്പിച്ചിട്ട് കാര്യമില്ല, കര്‍ണാടകത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് യെദ്യൂരപ്പ

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കാതിരിക്കാന്‍ മന്ത്രിസഭ വികസനം നടത്തിയ പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. മന്ത്രിസഭ വികസിപ്പിച്ചാലും സര്‍ക്കാര്‍ താഴെവീഴുമെന്ന് യെദ്യൂരപ്പ പ്രതികരിച്ചു.സ്വതന്ത്ര എംഎല്‍എമാരായ എഎച്ച് നാഗേഷും കെപിജെപി എംഎല്‍എ ആര്‍ ശങ്കറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.

yeddynewdd

<strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്</strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

കോണ്‍ഗ്രസില്‍ ധാരാളം അധികാരമോഹികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ സഖ്യം തകരാന്‍ അധികം സമയമൊന്നും വേണ്ട. ബിജെപി ശ്രമിക്കാതെ തന്നെ സര്‍ക്കാര്‍ നിലംപതിച്ചോളുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുള്ള അവസാന അടവെന്ന നിലയിലാണ് സ്വതന്ത്ര എംഎല്‍എമാരെ കുമാരസ്വാമി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ സ്വതന്ത്ര എംഎല്‍എമാരായ ഇരുവരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചവരാണ്. എന്നാല്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് നാഗേഷും ശങ്കറും വീണ്ടും ഭരണ പക്ഷത്ത് എത്തിയത്.34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരുമാണുളളത്.

<strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ</strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ

മന്ത്രിസഭയില്‍ നിലവില്‍ മൂന്ന് ഒഴിവുകളാണ് ഉള്ളത്. രണ്ട് സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഒന്നും ദളിനും. ദളിന്‍റെ വിഹിതത്തില്‍ നിലവില്‍ ആരേയും നിയമിച്ചിട്ടില്ല. ദള്‍ സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ എഎച്ച് വിശ്വനാഥിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മന്ത്രിസഭ വികസനം വിമത നീക്കത്തിന് പരിഹാരമായേക്കില്ലെന്നാണ് കണക്കാക്കപെടുന്നത്.അങ്ങനെയെങ്കില്‍ രമേശ് ജാര്‍ഖിഹോളി കാമ്പിന്‍റെ നിലപാട് ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണായകമായേക്കും.

<strong>'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍</strong>'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍

English summary
Karnataka govt will collapse soon says BS Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X