കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും...... കമല്‍നാഥിനെ വിറപ്പിച്ച് ബിഎസ്പി എംഎല്‍എ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പുമായി ബിഎസ്പി എംഎല്‍എ രമാഭായ് സിംഗ്. മന്ത്രിസ്ഥാനത്തിന്റെ പേരിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രി കമല്‍നാഥിനുമെതിരെ അവര്‍ രംഗത്തെത്തിയത്. എല്ലാ മന്ത്രിമാരുടെയും പദവി സംരക്ഷിക്കുന്ന പിതാവ് താനാണെന്ന് അവര്‍ അവകാശപ്പെട്ടു. താനൊരു മന്ത്രിയായാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കും. ഇനി മന്ത്രിയായില്ലെങ്കിലും നല്ല പ്രവര്‍ത്തനം തന്നെ നടത്തും. ബിഎസ്പിയുടെ മന്ത്രിമാരാണ് എല്ലാ മന്ത്രിമാരെയും നിയന്ത്രിക്കുന്നത്. ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് ബിഎസ്പിയാണെന്നും രമാഭായ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ബിഎസ്പിയെ അവഗണിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് എംഎല്‍എ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

1

മധ്യപ്രദേശില്‍ ബിഎസ്പി എംഎല്‍എമാരായ രമാഭായ് സിംഗ്, സഞ്ജീവ് സിംഗ് കുശ്വാഹ എന്നിവരുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. അതേസമയം രണ്ട് പേരെ മന്ത്രിയാക്കിയില്ലെങ്കില്‍ കര്‍ണാടകയില്‍ സംഭവിച്ചത് പോലെ മധ്യപ്രദേശിലും സംഭവിക്കും. ബിഎസ്പി മാത്രമല്ല മറ്റ് സ്വതന്ത്ര എംഎല്‍എമാരും മന്ത്രിപദവി ലഭിച്ചില്ലെങ്കില്‍ കോ ണ്‍ഗ്രസിനെ കൈവിടും. എല്ലാവരെയും സന്തോഷിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണ്. ശക്തമായ സര്‍ക്കാരുണ്ടാവേണ്ടത് എല്ലാവര്‍ക്കും അത്യാവശ്യമാണെന്നും രമാഭായ് ഓര്‍മിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ സഖ്യം പൊളിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ മായാവതി നീക്കങ്ങള്‍ ശക്തമാക്കിയതിന്റെ സൂചനയാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്.

രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!

മായാവതിയും അഖിലേഷും കോണ്‍ഗ്രസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു... വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത!!മായാവതിയും അഖിലേഷും കോണ്‍ഗ്രസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു... വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത!!

English summary
karnataka happens in mp warns bsp mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X