ജയലളിതയ്ക്ക് ജാമ്യമില്ല, തടവില്‍ തന്നെ
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം കര്‍ണാടക ഹൈക്കോടതി നിഷേധിച്ചു. ഉപാധികളോടെ ജാമ്യം നല്‍കാമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ശിക്ഷ സസ്‌പെന്റ് ചെയ്യാന്‍ കാരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം അനുവദിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവരികയും തമിഴ്‌നാട്ടില്‍ ആഹ്ലാപ്രകടനം നടക്കുന്നതിനുമിടയിലാണ് ഹൈക്കോടതി വിധി പുറത്തുവിട്ടത്.
പത്ത് ദിവസമായി ജയലളിത കര്‍ണാടക ജയിലിലാണ്. ജാമ്യം ലഭിച്ചു എന്ന് തെറ്റിദ്ധിരിച്ച്, തമിഴ്‌നാട്ടില്‍ ആഹ്ലാദപ്രകടനം തുടരുകയാണ്. ശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ വിധി എടുത്ത് പറഞ്ഞാണ് ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂട്ടറുടെ വിശദീകരണത്തോടെയാണ് ആദ്യം ജാമ്യം കിട്ടിയെന്ന വാര്‍ത്ത വന്നത്.

ജാമ്യഹര്‍ജിയെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍, ഉപാധികളോടെ ജാമ്യം നല്‍കാം എന്ന നിലപാട് സ്വീകരിച്ചതോടെ ജയലളിതയ്ക്ക് ജാമ്യം ലഭിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. കേള്‍ക്കേണ്ട താമസം തമിഴ്‌നാട്ടില്‍ പാര്‍ട്ടി അണികളും ആരാധകരും ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി.
നേരത്തെ ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 1ന് പരിഗണിച്ചെങ്കിലും ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ജാമ്യം കിട്ടിയാല്‍ ജയലളിത ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ഒക്ടോബര്‍ ഒന്നിന് ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്‍ വാദിച്ചത്. അന്ന് ജയലളിതയ്ക്ക് ജാമ്യം കിട്ടിയതുമില്ല.
തന്റെ കക്ഷി നിയമങ്ങളെ മാനിക്കുന്ന ആളാണ് എന്ന് ജയലളിതയുടെ അഭിഭാഷകന്‍ രാം ജത്മലാനി ചൊവ്വാഴ്ച ഹൈക്കോടതിയില്‍ പറഞ്ഞു. ജയലളിതയ്‌ക്കെതിരായ പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജയലളിത ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.












Click it and Unblock the Notifications