കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക ആരോഗ്യമന്ത്രി; ജനങ്ങള്‍ക്ക് ബോധവത്കരണവും

Google Oneindia Malayalam News

ബെംഗളൂര്‍: കര്‍ണാടക ആരോഗ്യ മന്ത്രി ശ്രീരാമലു ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി പരാതി. ശ്രീരാമലു ബുധനയാഴ്ച പൊതുജനങ്ങളുമായി ഇടപഴകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതോടെ വലിയ വിമര്‍ശനമാണ് മന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്നത്. ചിത്രദുർഗയിൽ റേഷൻ വിതരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയായ ബി ശ്രീരാമലു.

മുന്നറിപ്പ് കിട്ടിയത് 12 തവണ, എല്ലാം അവഗണിച്ച് ട്രംപ്; കാത്തിരുന്നത് അത്ഭുതത്തിനായിമുന്നറിപ്പ് കിട്ടിയത് 12 തവണ, എല്ലാം അവഗണിച്ച് ട്രംപ്; കാത്തിരുന്നത് അത്ഭുതത്തിനായി

സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ നേതൃത്വത്തില്‍ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തത്. പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്ക ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കിലും ജനക്കൂട്ടത്തില്‍ പലരും മാസ്ക പോലും ധരിച്ചിരുന്നില്ല. ഗൗരസമുദ്ര, ദേവരടിഹള്ളി, ബെദരടി, മന്നേക്കോട്ടെ, താലൂക്ക്രം ഗ്രാമങ്ങളിലെ ആശ തൊഴിലാളികളെ സന്ദര്‍ശിച്ചതായും അവശ്യസാധനങ്ങൾ നാട്ടുകാർക്ക് വിതരണം ചെയ്തതായും ശ്രീരാമുലു ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 karnatkad

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളെക്കുറിച്ചാണ് ശ്രീരാമലു സംസാരിച്ചതെന്നാണ് വിരോധാഭാസം. ഇതാദ്യമായല്ല കർണാടകയില്‍ രാഷ്ട്രീയ നേതാക്കള്‍ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നത്. നേരത്തെ, തുരുവേക്കരെ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ എം ജയറാം ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നിരവധിയാളുകളോടൊപ്പം ജന്മദിനം ആഘോഷിച്ചത് വലിയ വിവാദമായിരുന്നു.

ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ!ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ!

അതേസമയം, കർണാടകയിൽ ഇന്നലെ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8 ഉം കല്‍ബുര്‍ഗിയിലാണ്. ഇതോടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 52 ആയി.ഇന്ത്യയിലെ ആദ്യ കോവിഡ് മരണമടക്കം ആറു മരണങ്ങളും കൽബുർഗിയിൽ സംഭവിച്ചു. അവസാനമായി കോവിഡ് സ്ഥിരീകരിച്ച രോഗി മണിക്കൂറുകൾക്കകം ബുധനാഴ്ച മരണപ്പെട്ടു.

തുംകുരു ജില്ലയിലെ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു 73കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 21 ആയി. 534 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 216പേർ ഇതിനോടകം രോഗമുക്തി നേടി. ഇപ്പോ 297പേരാണ് ആശുപത്രികളിൽ കഴിയുന്നത്. 4733സാമ്പിളുകൾ ഇന്നലെ മാത്രം നെഗറ്റീവായി.

ഉദ്ധവിന് ഗവർണർ പാലം വലിച്ചേക്കും? മഹാരാഷ്ട്രയിലെ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ!! പ്രതീക്ഷയോടെ ബിജെപിഉദ്ധവിന് ഗവർണർ പാലം വലിച്ചേക്കും? മഹാരാഷ്ട്രയിലെ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ!! പ്രതീക്ഷയോടെ ബിജെപി

English summary
Karnataka health minister b sriramulu violates social distancing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X