കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്എഎല്ലിലെ സമരം പിന്‍വലിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി:

  • By S Swetha
Google Oneindia Malayalam News

ബെംഗളൂരു: ഒന്‍പതാം ദിവസത്തിലേക്ക് കടന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിക്കണമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് തൊഴിലാളികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം. എച്ച്എഎല്‍ അസോസിയേഷനെയും ഭാരവാഹികളെയും തൊഴിലാളികളെയും പണിമുടക്ക് തുടരുന്നതില്‍ നിന്ന് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 2017 ജനുവരി 1 മുതലുള്ള വേതനം പരിഷ്‌കരിക്കുന്നതിനായി ഒക്ടോബര്‍ 14 മുതല്‍ ബംഗളൂരുവിലെ 10,000 ജീവനക്കാര്‍ ഉള്‍പ്പെടെ 20,000 ത്തോളം ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലാണ്.

തുര്‍ക്കി യാത്ര; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, കടുത്ത നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍തുര്‍ക്കി യാത്ര; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, കടുത്ത നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ച് ജോലി പുനരാരംഭിക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അത് കോടതി അലക്ഷ്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വ്യാവസായിക തര്‍ക്ക നിയമപ്രകാരം പണിമുടക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഒക്ടോബര്‍ 18 ന് റിട്ട് ഹരജിയിലൂടെ സമരം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തേടി.

karnatakahighcourt-1

55 വര്‍ഷം പഴക്കമുള്ള എയ്റോസ്പേസിന് ബംഗളൂരു, ഹൈദരാബാദ്, ഒഡീഷയിലെ കോരാപുട്ട്, ഉത്തര്‍പ്രദേശിലെ കോര്‍വ, ലഖ്നൗ, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളില്‍ ആറ് ഉല്‍പാദന സമുച്ചയങ്ങളും രാജ്യത്തുടനീളം മൂന്ന് ഗവേഷണ വികസന കേന്ദ്രങ്ങളും ഉണ്ട്. എക്‌സിക്യൂട്ടീവുകള്‍ക്ക് വേതന പരിഷ്‌കരണം നല്‍കാനും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, മൊത്തം ശമ്പള വര്‍ദ്ധനവ് 35 ശതമാനം, ഇതില്‍ 110-140 ശതമാനം ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു.

അതേസമയം കമ്പനിയുടെ 8,000 ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടീവുകളും 11,000 കരാര്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ട്രേഡ് യൂണിയന്‍ ഭാരവാഹികളും അംഗങ്ങളും അവരുടെ അടുത്ത നടപടി തീരുമാനിക്കാനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു.

English summary
Karnataka high court asks to cancel strike in Karnataka high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X