കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷം

Google Oneindia Malayalam News

karnataka
ബാംഗ്ലൂര്‍: ഏകദേശം അമ്പതിനായിരം മുസ്ലിം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും കര്‍ണാടകയിലെ സ്‌കൂളുകളില്‍ നിന്നും പഠനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം വ്യക്തമായത്. രാജ്യത്ത് മുസ്ലിം കുട്ടികള്‍ പഠനം നിര്‍ത്തുന്ന സംസ്ഥാനം കൂടിയാണ് കര്‍ണാടക. വികസിത സംസ്ഥാനമായ കര്‍ണാടകയിലാണ് മുസ്ലിം സമുദായത്തിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രതികൂല സാഹചര്യമുളളത് എന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്. കുട്ടികള്‍ പഠനം നിര്‍ത്തുന്നതിലെ ദേശീയ ശരാശരി 5 ശതമാനം ആണെങ്കില്‍ കര്‍ണാകയില്‍ ഇത് 6.2 ശതമാനമാണ്. 2008 - 09, 2011 - 12 വര്‍ഷങ്ങളിലെ പഠനങ്ങള്‍ പ്രകാരം ആണ്‍കുട്ടികളാണ് കൂടുതല്‍ പഠനം നിര്‍ത്തുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലാണ് പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്നതായി കണ്ടെത്തിയത്.

കര്‍ണാടകയിലെ മൂന്നിലൊന്ന് വിദ്യാര്‍ഥികള്‍ ഉര്‍ദു മീഡിയത്തിലാണ് പഠിക്കുന്നത് എന്നാണ് കണക്ക്. 2411 ഉര്‍ദു മീഡിയം പ്രൈമറി സ്‌കൂളുകളാണ് കര്‍ണാടകയില്‍ ഉള്ളത്. എന്നാല്‍ ഉര്‍ദു മീഡിയം ഹൈ സ്‌കൂളുകളുടെ എണ്ണമാകട്ടെ കേവലം 520 മാത്രമാണ്. കന്നഡ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഹൈസ്‌കൂള്‍ തരത്തില്‍ കൂടുതലുള്ളത്. ഇതും കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയപ്പെടുന്നു.

ഗുല്‍ബര്‍ഗ, ബല്‍ഗാം മേഖലകളിലാണ് കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉര്‍ദു മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നത്. അതേസമയം ആണ്‍കുട്ടികളോളം തന്നെ പെണ്‍കുട്ടികളും മുസ്ലിം സമുദായത്തില്‍ നിന്നും പഠിക്കാനെത്തുന്നു എന്ന പോസിറ്റീവ് വശവും സര്‍വ്വേ വെളിവാക്കുന്നു.

English summary
Study says that Karnataka has highest dropout rate among Muslim students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X